വയറുവേദനയിൽ പുളഞ്ഞ് 27 വയസുകാരി; ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു
വയറുവേദനയിൽ പുളഞ്ഞ് 27 വയസുകാരി. ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു. 24 ആഴ്ച വളർച്ചയെത്തിയ 'സ്റ്റോൺ ബേബിയെ' യുവതിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വയറിനുള്ളിൽ സ്റ്റോൺ ബേബി രൂപപ്പെടുന്ന പ്രതിഭാസം അപൂർവമാണ്.
ഗർഭസ്ഥ ശിശു സ്ത്രീയുടെ ഗർഭാശയത്തിനുള്ളിൽ വെച്ച് മരിക്കും. എന്നാൽ അത് ശരീരത്തിലേക്ക് പുനഃരാഗികരണം ചെയ്യപ്പെടാൻ കഴിയുന്നതിലധികം വലുതായിരിക്കും. അപ്പോൾ കുഞ്ഞിന്റെ ശരീരം വയറിനുള്ളിൽ തന്നെ അവശേഷിക്കും.
അതിലേക്ക് കാത്സ്യം അടിഞ്ഞു കൂടും. അത് സ്റ്റോൺ ബേബിയായി മാറും. ലിത്തോപീഡിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. ഗർഭമുണ്ടായ ശേഷം ആദ്യ സമയങ്ങളിൽ തന്നെ കുഞ്ഞ് മരണപ്പെടുകയും കാത്സ്യം അടിഞ്ഞുകൂടി അത് സ്റ്റോൺ ബേബിയായി മാറുകയും ചെയ്യുന്നതാണ്.
വർഷങ്ങളോളം രോഗി ഇത് അറിയാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
https://www.facebook.com/Malayalivartha