Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്... പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു....

17 SEPTEMBER 2024 06:14 PM IST
മലയാളി വാര്‍ത്ത

ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്. പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു. ഒരു കുഞ്ഞ് ജനിച്ച് ശേഷമാണ് അവര്‍ എംബിബിഎസ് പഠനത്തിന് ഇറങ്ങിയതും കഠിനാധ്വാനത്താല്‍ ഡോക്ടറായതും. എന്നാല്‍, ലഹരിയുടെ രുചി പിടിച്ചു തുടങ്ങിയതോടെ ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥയിലായി. വഴിവിട്ട കൂട്ടുകെട്ടുകള്‍ കൂടുതല്‍ അപകടങ്ങളിലേക്ക് അവരെ നയിച്ചു. മൈനാഗപ്പള്ളി കാര്‍ അപകടതതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഡോക്ടറെ കുറിച്ച് പുരത്തുവരുന്നതെന്നാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

 

 

തുടക്കത്തില്‍ തന്നെ താളപ്പിഴകള്‍ വന്ന ജീവിതമായിരുന്നു ഇവരുടേതെന്നാണ് കേരളാ കൗമുദിയില്‍ അനില്‍ സാഗര്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 18ാം വയസില്‍ പ്രണയ ബന്ധത്തില്‍ പെട്ട് ഒളിച്ചോടിയിരുന്നു ശ്രീക്കുട്ടി. പിന്നീട് കൈക്കുഞ്ഞുമായാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, അവിടെ നിന്നും പഠിച്ചു കയറി എംബിബിഎസ് എടുത്തിരുന്നു ഇവര്‍.

വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പ്രദേശവാസികളെ ഉദ്ധരിച്ചു കൊണ്ടാണ് ഇക്കാര്യങ്ങള്‍ കേരളാ കൗമുദി റിപ്പോര്‍ട്ടു ചെയ്യുന്നത്. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണെന്ന വിധത്തിലാണ് വാര്‍ത്ത. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ പിതാവ്.

ഷാജിയുടെ രണ്ടാം വിവാഹത്തിലെ മകളാണ് ശ്രീക്കുട്ടി. ബിസിനസുകാരനായ ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല. മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു.

 

ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.

അതേസമയം ശ്രീക്കുട്ടി തന്റെ വാടകവീട്ടിലും മദ്യപാര്‍ട്ടി നടത്തിയെന്ന വിധത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ലഹരി ആസക്തിയാണ് ശ്രീക്കുട്ടിയുടെ ജീവിതത്തില്‍ തിരിച്ചടായിയാരികകുന്നത്. നൃത്താധ്യാപകന്‍ എന്ന നിലയില്‍ പരിചയപ്പെട്ട അജ്മലുമായി അവര്‍ വളരെ അടുപ്പത്തിലായിരുന്നു. ഈ ബന്ധമാണ് ആനൂര്‍ക്കാവില്‍ ഒരു സ്ത്രീയുടെ ജീവനെടുത്ത ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ എത്തിച്ചതും.

സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ ബോണറ്റില്‍ തട്ടി മുന്നില്‍ വീണ കുഞ്ഞുമോളെ നിര്‍ദാക്ഷിണ്യം കാര്‍കയറ്റി കൊലപ്പെടുത്തിയ അജ്മല്‍ ചന്ദനത്തടിമോഷണം ഉള്‍പ്പെടെ അഞ്ചു കേസുകളില്‍ പ്രതിയാണ്. ഒരു മാസംമുന്‍പ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോഴാണ് ഡോ. ശ്രീക്കുട്ടിയെ പരിചയമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (14 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends