Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും


അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം....റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...

20 SEPTEMBER 2024 03:43 PM IST
മലയാളി വാര്‍ത്ത

2022 മെയ് 26ന് പ്രണയം പരസ്യമാക്കിയ ഗോപി സുന്ദറും ഗായിക അമൃത സുരേഷും അടുത്തിടെയാണ് വേർപിരിഞ്ഞത്. പ്രണയം പ്രഖ്യാപിച്ചു കൊണ്ട് ഇവർ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതോടെയാണ് ആരാധകർ ഇരുവരും വേര്പിരിഞ്ഞുവെന്ന് ഉറപ്പിച്ചത്. കാരണം പലപ്പോഴും ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞുവെന്ന് ഗോസിപ്പുകൾ ഉയർന്നെങ്കിലും, പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്‌ത്‌ സൈബർ അറ്റാക്കുകൾക്ക് ഒരു മറുപടി നൽകുമായിരുന്നു. ക്രമേണ അതും ഇല്ലാതായി. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് താരത്തിനെതിരെ സൈബർ അധിക്ഷേപങ്ങൾ ശക്തമായത്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോഴും പ്രണയം പിരിഞ്ഞപ്പോഴുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ കടുത്ത ആക്രമണമാണ് താരം നേരിട്ടത്.

എന്നാൽ ഒരിക്കൽ പോലും ഈ രണ്ട് ബന്ധത്തിലും എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് താൻ ഇതിനെയെല്ലാം നേരിട്ടതെന്നോ അമൃത പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇതിനോടെല്ലാം പ്രതികരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ മോശം സമയത്തെല്ലാം കുടുംബം ഒപ്പം നിന്നതാണ് തനിക്ക് കരുത്തായതെന്ന് അമൃത പറയുന്നു.

'ഞങ്ങൾ കുടുംബം ഒരു മരമാണ്. എന്ത് സംഭവിച്ചാലും അച്ഛനും അമ്മയും അഭിയും എന്റെ കൂടെയുണ്ട്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇതൊന്നും കാര്യമാക്കാതെ നമ്മൾ ഇരിക്കുമായിരിക്കും. എന്നാൽ മുൻതലമുറയിൽ പെട്ട അച്ഛനും അമ്മയുമൊക്കെ ഈ സമയത്തൊക്കെ വിഷമിച്ചിട്ടുണ്ട്. കമന്റ്സിലൊക്കെ വരുന്നത് വളർത്തുദോഷം എന്ന നിലയിലാണ്. നമ്മുടെ പ്രശ്നങ്ങളും നമ്മൾ അനുഭവിച്ചതും ജീവിതത്തിൽ കണ്ട കാര്യങ്ങളും ഞങ്ങൾ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഞാൻ ഇനിയും പറയാൻ പോകുന്നില്ല. പക്ഷെ ഇതൊക്കെ ഏറ്റവും നന്നായി അറിയുന്നത് ഞങ്ങളുടെ കുടുംബത്തിന് മാത്രമാണ്. കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുളളത് ഞങ്ങൾ മാത്രമാണ്. മാതാപിതാക്കൾക്കറിയാം എന്താണ് നടന്നിട്ടുള്ളതെന്ന്.

അപ്പോൾ കമന്‌റുകളൊക്കെ കാണുമ്പോൾ എന്റെ മകൾ ഇത്രേം അനുഭവിച്ചിട്ടും ആളുകൾ അവളെ കുറ്റപ്പെടുത്തുകയാണല്ലോയെന്ന ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. അച്ഛൻ മരിക്കണ സമയത്തൊക്കെ വളരെ വേദനിച്ചിട്ടുണ്ട്. പക്ഷെ നമ്മുക്ക് മുൻപോട്ട് പോയെ പറ്റുള്ളൂ. കമന്റ്സും ട്രോളും കാണുമ്പോഴും മാതാപിതാക്കൾ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. ഞാനും അഭിയുമൊക്കെ ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണെന്ന് തോന്നിയിട്ടുണ്ട്. പാപ്പു വളർന്ന് വരുന്ന കുട്ടിയാണ്. അവളെ സംബന്ധിച്ച് പലവിധ വിവാദങ്ങളാണ് കേൾക്കുന്നത്. പാപ്പു ഒരിക്കൽ ചോദിച്ചു, മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ എന്ന്. ഞാനും ഇരിക്കാം എന്ന്. ആ കുഞ്ഞ് വരെ ഇതിലൂടെയൊക്കെ കടന്ന് പോകുന്നുണ്ട്. ഞാൻ ഇപ്പോൾ എല്ലാത്തിനോടും യൂസ്ഡ് ആയി. സാധാരണ നിലയിൽ കിട്ടുന്ന സെലിബ്രിറ്റി അറ്റാക്ക് അല്ല എനിക്ക് നേരിടേണ്ടി വന്നത്. 14 വർഷമായി ഇതൊക്കെ നേരിടുന്നു.

‍ഞാൻ മാതൃത്വം നന്നായി എൻജോയ് ചെയ്തിട്ടുണ്ട്. പാപ്പു വളരെ മെച്വേഡ് ആയി ചിന്തിക്കുന്ന കുട്ടിയാണ്. അവൾ ചെറുപ്പത്തിലെ പലതും കണ്ട് അനുഭവിച്ചിട്ടുള്ള കുട്ടിയാണ്. അതുകൊണ്ട് തന്നെ അവൾ എന്നെ മനസിലാക്കും. അമ്മ ഉണ്ടല്ലോ വീട്ടിൽ , എനിക്ക് ജോലിക്ക് പോകേണ്ടി വന്നപ്പോഴൊക്കെ മകളെ അമ്മ നന്നായി നോക്കുന്നുണ്ട്. കുഞ്ഞ് ഉണ്ടാകുമ്പോൾ മാതൃത്വത്തെ കുറിച്ച് മനസിലായിരുന്നോ എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് വളരുന്നത്. വിവാദങ്ങൾ എല്ലാം എൻറെ കരിയറിനെ ബാധിച്ചിട്ടുണ്ട്. പക്ഷെ സംഗീതം എന്നെ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ സഹായിച്ചത്. സംഗീതം എന്നെ സംബന്ധിച്ചൊരു മരുന്നായിരുന്നു. എന്നും അമൃത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി ഹോം നഴ്‌സിന്റെ മൃതദേഹം ഇന്ന് നാട്ടില്‍  (12 minutes ago)

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച്......  (30 minutes ago)

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം...  (38 minutes ago)

ഇന്നത്തെ ഫലം ഇങ്ങനെ...  (43 minutes ago)

അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....  (1 hour ago)

ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി  (8 hours ago)

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം  (8 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും  (8 hours ago)

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി  (8 hours ago)

ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി  (9 hours ago)

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു  (9 hours ago)

ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം  (9 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക്  (10 hours ago)

Malayali Vartha Recommends