മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് പോയ യുവതിയെ പിന്നീട് കണ്ടെത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം; ഒപ്പം കാമുകനും നാലുമാസം പ്രായമുള്ള കുഞ്ഞും…

ഒന്നര വര്‍ഷം മുമ്പ് 13 വയസുകാരിയായ മകളെ അച്ഛനെ ഏല്‍പ്പിച്ച് അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് സ്‌കൂട്ടറില്‍ പോയ യുവതിയെ ഒന്നര വര്‍ഷത്തിനു ശേഷം കണ്ടെത്തുമ്പോൾ കൂടെ കാമുകനും നാലു മാസം പ്രായമുള്ള കുഞ്ഞും.. ഇരുവരും വടകര സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. യുവതിയെ കാണാതാകുമ്പോൾ ആദ്യഭർത്താവ് ഗൾഫിൽ ആയിരുന്നു ..
കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി ടി ബാലകൃഷ്ണന്റെ മകള്‍ ഷൈബയും (37) മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപുമാണ് (45) വടകര പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഒളിച്ചോടി പോയ ഇരുവരും കോയമ്പത്തൂരില്‍ ആയിരുന്നു ഇത്ര ദിവസവും കഴിഞ്ഞിരുന്നത്
2019 മെയ് 14 ന് കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തിയതിനു ശേഷമാണ് യുവതി ഒളിച്ചോടിയത് .
മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം ഇവരെപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല.
തുടര്‍ന്ന്, പിറ്റേന്ന് സഹോദരന്‍ ഷിബിന്‍ ലാല്‍ വടകര പോലീസില്‍ പരാതി നല്‍കിയിരുന്നു.. പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ ലാല്‍ സൂചിപ്പിച്ചിരുന്നു.
സന്ദീപിന്റെ കൂടെയാണോ ഇവര്‍ പോയതെന്ന് സംശയമുള്ളതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷൈബയെ കാണാതായ അതേ ദിവസം സന്ദീപ് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയതായി മനസിലായിക്കിയിരുന്നു.
സംഭവത്തിനുശേഷം ആദ്യഭർത്താവ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഇരുവരും പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
https://www.facebook.com/Malayalivartha























