Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സഹായം നൽകി യു എസ് ടി...

19 MARCH 2026 05:46 PM IST
മലയാളി വാര്‍ത്ത

പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആവശ്യമുള്ള വിവിധ ഉപകരണങ്ങളും മറ്റ് അനിവാര്യ സാമഗ്രികളും സംഭാവന ചെയ്തു. കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി പൂന്തുറ സിഎച്ച്സിയിലെ രോഗികൾക്കായി ഒരു ഐ സി യു ബെഡ്, മൾട്ടി പാര മോണിറ്റർ, ഡിജിറ്റൽ ബിപി ഉപകരണം, രണ്ട് കാർഡിയാക്ക് ടേബിളുകൾ, 100 കൊളോസ്റ്റമി ബാഗുകൾ, 30 ഡയലൈസറുകൾ, 30 മെത്തകൾ, 30 തലയണകൾ, 100 കോട്ടൺ ബെഡ് ഷീറ്റുകൾ, 60 തലയണയുറകൾ, രണ്ട് വീൽചെയറുകൾ, അഞ്ച് എയർ ബെഡുകൾ, അഞ്ച് വാട്ടർ ബെഡുകൾ, 50 ഫൈബർ കസേരകൾ എന്നിവയാണ് കൈമാറിയത്.

തീരദേശ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ നൽകിവരുന്ന സ്ഥാപനമാണ് പൂന്തുറയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം. ദിവസേന 700 മുതൽ 800 വരെ രോഗികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. വരുമാനം പരിമിതമായതുകൊണ്ടും സർക്കാർ ഇടപെടൽ പര്യാപ്തമല്ലാത്തതു കൊണ്ടും ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സിഎച്ച്സിയ്ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയായിരുന്നു. ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ആശുപത്രി അധികൃതർ സഹായത്തിനും പിന്തുണയ്ക്കുമായി യുഎസ് ടിയെ സമീപിക്കുകയായിരുന്നു.

യുഎസ് ടി യുടെ സിഎസ്ആർ പ്രതിനിധികൾ പൂന്തുറയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഭ്യർത്ഥന മാനിച്ച് ആശുപത്രി ഉപകരണങ്ങൾ സിഎച്ച്സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ആശുപത്രി അധികൃതർക്കു കൈമാറി. “മുമ്പും പല അവസരങ്ങളിലും ചെയ്തിട്ടുള്ളത് പോലെ, പൂന്തുറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അധികൃതർ മുന്നോട്ട് വച്ച അഭ്യർത്ഥനയ്ക്ക് യുഎസ് ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗത്തിലെ പ്രവർത്തകർ വളരെ വേഗത്തിൽ തന്നെ സഹായം എത്തിക്കാൻ ഇത്തവണയും യത്നിച്ചു.

സിഎച്ച്സിയിലെ രോഗികൾക്ക് സഹായമായി ഈ പ്രവർത്തനങ്ങൾ ചെയ്യാൻ യുഎസ് ടിക്ക് സാധിച്ചു എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

സുനിൽ ബാലകൃഷ്ണനോടൊപ്പം യുഎസ് ടിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും തിരുവനന്തപുരം മേധാവിയുമായ ശിൽപ മേനോൻ; ഇന്ത്യ - അപാക് മേഖല സിഎസ്ആർ ലീഡ് വിനീത് മോഹൻ; സിഎസ്ആർ അംബാസഡർ നന്ദ് സുന്ദരം; സീനിയർ ഡെലിവറി മാനേജർ നജീന മുഹമ്മദ്; കേരള പി ആർ - മാർക്കറ്റിങ് സീനിയർ ലീഡ് റോഷ്‌നി ദാസ് കെ; എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പൂന്തുറ പുത്തൻപള്ളി വാർഡ് കൗൺസിലർ ഷംന; മെഡിക്കൽ ഓഫീസർ ഡോ. നിഷ എം; അസിസ്റ്റന്റ് സർജൻ ഡോ. നീന കാസിം; പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് വി.പി; ഹെഡ് ക്ലാർക്ക് അൻസാരി; ഹെൽത്ത് സൂപ്പർവൈസർ സിന്ധു കൃഷാന; പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ അനിജ കെ; ഹെഡ് നഴ്സ് ഷോജ ബീഗം; എന്നിവർ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ പ്രതിനിധീകരിച്ചു സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (1 hour ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (1 hour ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (1 hour ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (3 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (5 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (6 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (6 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (6 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (6 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (7 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (7 hours ago)

Malayali Vartha Recommends