Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

05 MAY 2026 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പിയതോടെ ഡൽഹി  എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും തിങ്കളാഴ്ച വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത് ഇതുവരെ സംഭവിക്കാത്ത ചില സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ്. നിയമസഭാ  തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ബ്രാന്റ് അംബാസിഡർ പിണറായി വിജയനായിരുന്നു. സർക്കാർ സ്ഥാപിച്ച ഭീമൻ ഹോർഡിങ്ങുകളിൽ   പിണറായി മാത്രം നിറഞ്ഞുനിന്നു. സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളുമൊക്കെ പിണറായി വിജയനിലൂടെ പ്രതിഫലിച്ചു. എല്ലാ പ്രതികൂലതകളും ആ പ്രതിച്ഛായയ്ക്കു മുന്നിൽ നിഷ്പ്രഭമാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ചു. ഒടുവിൽ, ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റുകൾ നേടി എൽഡിഎഫ് അപ്രീക്ഷിതമായ തിരിച്ചടി ഏറ്റുവാങ്ങി. 

 

102 സീറ്റുകളുമായി യു.ഡി.എഫ് കൊടുങ്കാറ്റായപ്പോൾ ഇടതുപക്ഷത്തിന് 35 സീറ്റുകൾ മാത്രമാണ് നേടാനായത്. മൂന്ന് സീറ്റുകൾ നേടി ബിജെപി കേരളത്തിൽ ചുവടുറപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പലനിലയ്ക്കും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർണായകമായിമാറി ഈ തിരഞ്ഞെടുപ്പ്.  മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇടതുപക്ഷം ദുർബലമായപ്പോഴും, കേന്ദ്രത്തിൽ ബി.ജെ.പിയുടെ അപ്രമാദിത്വത്തിനിടയിലും കേരളത്തിലെ ഇടതുപക്ഷം ശക്തമായി  നിന്നിരുന്നു. ഇടവിട്ടുള്ള കാലയളവുകളിൽ ഭരണം നഷ്ടപ്പെടുകയും വീണ്ടും ഭരണത്തിൽ വരികയും ചെയ്തപ്പോഴും അവരുടെ വോട്ട് അടിത്തറയ്ക്ക് ഇളക്കമുണ്ടായില്ല. 2010-ലെ തദ്ദേശതിരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായ പരാജയം ഒഴിച്ചാൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനായിരുന്നു ആധിപത്യം.

 

ഏറ്റവും ഒടുവിൽ 2021-ലെ രണ്ടാം വിജയം അതിന്റെ ഏറ്റവും ഉജ്ജ്വലമായ ഏടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ പരാജയം ഇടതുപക്ഷ രാഷ്ട്രീയചരിത്രത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു.ഖജനാവിൽനിന്നുള്ള കോടികൾ എറിഞ്ഞ് സിപിഎം ആസൂത്രണംചെയ്ത തിരഞ്ഞെടുപ്പ് പ്രചാരണം  പ്രധാനമായും കേന്ദ്രീകരിച്ചത് പിണറായി വിജയന്റെ പ്രതിച്ഛായാ പുനർനിർമിതിക്കായിരുന്നു. വികസന നായകൻ, കരുത്തുറ്റ നേതാവ്, കരുതലിന്റെ പ്രതീകം എന്നിങ്ങനെയുള്ള ഇമേജുകൾ സോഷ്യൽ മീഡിയിലൂടെയും പത്ര ദൃശ്യമാധ്യമങ്ങളൂലൂടെയും പ്രചരിപ്പിച്ചു. അഹങ്കാരം, ധാർഷ്ട്യം തുടങ്ങി പിണറായിക്കുമേൽ ആരോപിക്കപ്പെട്ടിരുന്ന മോശം പ്രതിച്ഛായകളെ മാറ്റാനും സാത്വികനായ, കാരുണ്യവാനായ ഒരാളായി പുനഃപ്രതിഷ്ഠിക്കാനും കൊണ്ടുപിടിച്ച ശ്രമം നടന്നു. ചാനലുകളെയും വ്ളോഗർമാരെയും സൂപ്പർതാരങ്ങളെയുമൊക്കെ കൂട്ടുപിടിച്ച് പ്രചാരണവീഡിയോകൾ നിർമിച്ച് വ്യാപകമായി പ്രചരിപ്പിച്ചു.

‘കേറിവാടാ മക്കളേ..’ എന്നൊക്കെയുള്ള തിരക്കഥാ സംഭാഷങ്ങൾ പറയിപ്പിച്ചു. എന്നാൽ, ഒന്നും ഏശിയില്ല.സി പി എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ എം എ ബേബി ഉൾപ്പെടെയുള്ളവരുടെ എതിർപ്പുകൾ മറി കടന്നുകൊണ്ടാണ് സി പി എം സംസ്ഥാന നേതൃത്വം പിണറായിയുടെ പ്രതിഛായ നിർമ്മിതിക്ക് ഊന്നൽ നൽകിയത്. എം വി ഗോവിന്ദനെ പോലുള്ളവർ പിന്നറായിക്ക് ചൂടുപിടിച്ചു. ബേബി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.അപ്രകാരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ തന്നെ ഫലമുണ്ടായിരുന്നില്ല. കണ്ണൂരിലെ ഉരുക്കുകോട്ടയായ ധർമടത്ത് കൈകാലിട്ടടിച്ചാണ് പിണറായി കരപറ്റിയത്. 19,000-ൽപരം വോട്ടുകളുടെ ഭൂരിപക്ഷം. കഴിഞ്ഞ തവണ ഉണ്ടായിരുന്നത് അൻപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ്.  2021-ലേതുപോലെ പിണറായിയുടെ വ്യക്തിപ്രഭാവത്തെ വോട്ടാക്കി മാറ്റാമെന്ന ആത്മവിശ്വാസം പക്ഷേ, ഇത്തവണ പാളിയെന്നു മാത്രമല്ല,

 

വലിയതോതിൽ തിരിച്ചടിക്കുകയും ചെയ്തു. സിപിഎമ്മുകാരിൽപോലും പിണറായി വിജയനെതിരായ ജനവികാരം രൂക്ഷമായിരുന്നു എന്ന് കണ്ണൂരിലെ സിപിഎം കോട്ടകൾക്കു സംഭവിച്ച വിള്ളലുകളിൽനിന്നു വ്യക്തം. അതുകൊണ്ടുതന്നെ സ്വാഭാവികമായും പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനിലും സർക്കാരിലും വന്നുചേരുന്നു.ധർമ്മടത്ത് തോൽക്കുന്ന മട്ടിൽ ജയിച്ചതിൽ പിണറായി തീർത്തും നിരാശനാണ്.ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ ഉടമസ്ഥനായി പിണറായി മാറിയത് സി പി എമ്മുകാരായ സാധാരണ പ്രവർത്തകരുടെ വോട്ടുകൊണ്ടാണ്. പാവപ്പെട്ട പാർട്ടിക്കാരനോട് വീട്ടിൽ പോയി ചോദിക്ക് എന്ന് പരസ്യമായി പിണറായി പറഞ്ഞപ്പോൾ തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു.

 

പിണറായിയെ തോൽപ്പിച്ചാൽ സി പി എം നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന നിരവധി പ്രവർത്തകർ പാർട്ടിയിൽ ഉണ്ട് പിണറായിയെ അവർക്ക് മടുത്തു കഴിഞ്ഞു പിണറായിയുടെ തന്നിഷ്ടവും ധാർഷ്ട്യവുമാണ് യഥാർത്ഥ സിപിഎമ്മുകാരെ ബുദ്ധിമുട്ടിക്കുന്നത് പാർട്ടിയുടെ ആധുനിക ആശയ സംഹിതകളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന നിരവധി പ്രവർത്തകർ സിപിഎമ്മിൽ ഉണ്ട്. എതിർത്താൽ  പുറത്തുപോകേണ്ടി  വരുമെന്ന ഭയത്താൽ അവർ നിശബ്ദരായി പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്നു. സി പി എമ്മിനെ ഈ ഭൂമിയിൽ നിലനിർത്തണമെങ്കിൽ ഏക പരിഹാരം പിണറായിയുടെ ഭരണകാലത്തിന്റെ പരിസമാപ്തിയാണെന്ന് അവർ വിശ്വസിക്കുന്നു. പിണറായിക്ക് ഇതിലെ അപകടം നന്നായി അറിയാം.അതു കൊണ്ടാണ് അദ്ദേഹം ഷാഫിയെ ധർമ്മത്ത് നിന്നുംതുരത്താൻ കരുക്കൾ നീക്കുന്നത്. 

 

സി.പി.എമ്മിന്‍റെ വലതുപക്ഷ വ്യതിയാനവും സ്വജനപക്ഷപാതവും അഴിമതിയും അധികാരക്കൊതിയുമെല്ലാം ചൂണ്ടിക്കാട്ടി നിരവധി നേതാക്കൾ പാർട്ടിയോട് ഇടഞ്ഞപ്പോഴും അവരുടെ പരാതികൾ കേൾക്കാനോ തിരുത്താനോ നേതൃത്വം തയ്യാറായില്ല. ജി. സുധാകരനും വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും അടക്കം പ്രമുഖരായ നേതാക്കൾ പാർട്ടിവിടുന്നത് തടയാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ മുഖ്യമന്ത്രി പിണറായി വിജയനോ ശ്രമിച്ചില്ല. ജനങ്ങളുടെ മനസ്സ് കണ്ടില്ല, അവരെ വിശ്വാസത്തിലെടുത്തില്ല.പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുപിരിവിലടക്കം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, പാർട്ടിയോട് കലഹിച്ച്, പാർട്ടിയെ തിരുത്താൻ ശ്രമിച്ച് ഒടുവിൽ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സിപിഎം വിട്ടതോടെയാണ് ഇടത് കോട്ടയായ പയ്യന്നൂരിലെ പൊട്ടിത്തെറി ആരംഭിച്ചത്. പിന്നാലെ തൊട്ടടുത്ത മണ്ഡലമായ തളിപ്പറമ്പിലെ മുതിർന്ന നേതാവ് ടി.കെ ഗോവിന്ദനും പാർട്ടിക്കെതിരേ രംഗത്തെത്തി. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള വഴിവിട്ട നീക്കത്തിനെതിരേയായിരുന്നു അത്.

 

കടുത്ത അവഗണനയിലും ഉൾപ്പോരുകളിലും പ്രതിഷേധിച്ച്, പാർട്ടി നേതൃത്വത്തോട് കലഹിച്ച് മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിവിട്ടതും എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി. ഈ മൂന്നുപേരും ഇപ്പോൾ നേടിയ വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു. ബിജെപിക്കുണ്ടായ വളർച്ച വഴി  ആദ്യഘട്ടത്തിൽ സിപിഎമ്മിനുണ്ടാക്കിയ നേട്ടം ഇപ്പോൾ തിരിച്ചടിക്കുകയാണ്. മറ്റെന്തൊക്കെ ആന്തരിക വൈരുധ്യങ്ങൾ ഉള്ളപ്പോഴും, 2021 വരെയുള്ള കാലത്ത് ഇടതുപക്ഷം തിരഞ്ഞെടുപ്പുകളിൽ മേൽക്കൈ നേടിയതിൽ ബിജെപിവിരുദ്ധ വോട്ടുകൾക്ക് പങ്കുള്ളതായി നിരീക്ഷിക്കപ്പെട്ടുണ്ട്. യുഡിഎഫിന്റെ ഒപ്പമുണ്ടായിരുന്ന പരമ്പരാഗത വോട്ടുകളിൽ ബിജെപി കടന്നുകയറിയതാണ് ഈ സാഹചര്യമുണ്ടാക്കിയത്. എന്നാൽ, ഇടതുപക്ഷത്തുനിന്ന് ബി.ജെ.പിയിലേക്ക് വോട്ടുകൾ ചോരുന്നതാണ് സമീപകാല തിരഞ്ഞെടുപ്പുകളിൽ കാണുന്നത്. 2019-ലെയും 2024-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരമ്പരാഗതമായ ശക്തികേന്ദ്രങ്ങളിലും ഈഴവസമുദായംപോലെയുള്ള സാമൂഹികവിഭാഗങ്ങളിലും എൻഡിഎ കൈവരിച്ച വലിയമുന്നേറ്റം സിപിഎംതന്നെ വിലയിരുത്തിയിട്ടുണ്ട്.

 

ബി ജെ പി വോട്ടു പിടിച്ചാൽ ഇടത് ജയിക്കും എന്ന കാര്യത്തിൽ വ്യത്യാസമുണ്ടായത് തിരുവനന്തപുരം നഗരസഭാ കൗൺസിൽ ബി ജെ പി പിടിച്ചതോടെയാണ്.അന്ന് കോൺഗ്രസ് ഗണ്യമായ നേട്ടം ഉണ്ടാക്കിയിരുന്നു. സിപിഎം ഈ അപകടം തിരിച്ചറിഞ്ഞിരുന്നു. ന്യൂനപക്ഷതീവ്രവാദത്തോട് കൂടുതൽ സ്വരം കടുപ്പിക്കുകയും വെള്ളാപ്പള്ളി നടേശനെ പ്രീണിപ്പിക്കുകയും അയ്യപ്പസംഗമങ്ങൾ സംഘടിപ്പിക്കുകയുമൊക്കെ ചെയ്തത് ഇതിന്റെ ഭാഗമായാണ്. എന്നാൽ, തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനുള്ള ശ്രമം പാളി. യുഡിഎഫിന് രണ്ടു ന്യൂനപക്ഷങ്ങളുടെയും പരമ്പരാഗതപിന്തുണ വർധിക്കുകയും ഹിന്ദു വോട്ടുകൾ എല്ലാ പാർട്ടികളിൽനിന്നും യുഡിഎഫിലേക്കും ബിജെപിയിലേക്കും ഒഴുകി. ഇതിനൊപ്പം സംഭവിച്ച ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.

 

സാമുദായിക വോട്ടുബാങ്കുകൾ ചുവടുമാറ്റിയതോ രണ്ടുവട്ടം അധികാരത്തിലിരുന്ന സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരമോ മാത്രമല്ല സിപിഎമ്മിന്റെ പതനത്തിന് കാരണം. സമകാലിക സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിലും പ്രത്യയശാസ്ത്രപരമായി അതിനെ അഭിമുഖീകരിക്കുന്നതിലും ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചു. അധികാരം ഏകലക്ഷ്യമായപ്പോൾ മുൻ നിലപാടുകളിൽനിന്ന് യാതൊരു മടിയുമില്ലാതെ വ്യതിചലിക്കുകയും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുകയും ചെയ്യുന്ന സമീപനം സിപിഎം നേതാക്കൾ തുടർച്ചയായി സ്വീകരിച്ചത് ഇടതുപക്ഷാഭിമുഖ്യമുള്ളവരെ പോലും അകറ്റി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുതൽ ശബരിമല സ്ത്രീപ്രവേശനം വരെ ഒട്ടേറെ സമീപകാല ഉദാഹരണങ്ങൾ. ശബരിമല സ്വർണക്കൊള്ളയും സഹകരണ ബാങ്ക്, ഫണ്ട് തിരിമറികൾ അടക്കമുള്ള ഗുരുതര അഴിമതി ആരോപണങ്ങളുമെല്ലാം പാർട്ടിക്ക് തിരുത്തലിന് പ്രേരകമായില്ല. ഈ തിരഞ്ഞെടുപ്പുഫലത്തിൽ ഈ നിലപാടുകളും പ്രതിഫലിക്കുന്നു എന്നുവേണം കരുതാൻ. ഒടുവിൽ എല്ലാം പിണറായിയിൽ ചെന്നു നിന്നു.

 

എ കെ ജി ഭവനിലും എം എൻ സ്മാരകത്തിലും കേരള കോൺഗ്രസ് ഓഫീസിലും പിണറായിക്കെതിരെയുള്ള ഉറച്ച ശബ്ദമാണ് മുഴങ്ങിയത്. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ എതിർത്തില്ലായിരുന്നെങ്കിൽ കേരള കോൺഗ്രസ് വലതുമുന്നണിയിൽ എത്തുമായിരുന്നു. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണമായതും റോഷിയുടെ നീക്കത്തിലെ പാളിച്ചയാണ്. പിണറായിയുടെ വലയിൽ റോഷി വീണതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്ന് കോള കോൺഗ്രസ് നേതൃത്വം കരുതുന്നു.ഇതിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.3633 ദിവസങ്ങള്‍, ഒടുവില്‍ പിണറായി വിജയന്‍ രാജിവെച്ചു; കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി

 

കുറിപ്പിന്റെ പൂർണരൂപം“പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ല”. സഖാക്കൾ ഇപ്പോൾ പങ്കുവച്ച ഒരു വാചകമാണ്..“ഞാൻ” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല. ഇത് പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ ഉള്ളതാണ്, പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളിൽ പോലും വോട്ടുകൾ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകൾ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാർട്ടി അനുഭാവികൾ ഉൾപ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ്.അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം. അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്. ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാം ആയി തോറ്റാൽ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടി രീതി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാറില്ല, ഉണ്ടാകാൻ പാടില്ല.കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്.

കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തിരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. വിനയത്തോടെ ജനവിധി അംഗീകരിച്ച് നമുക്ക് മുന്നോട്ട് പോകാം. ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി നമ്മൾ മുന്നോട്ട് പോകും. ജനങ്ങൾക്കൊപ്പം നിന്ന് നമ്മൾ തിരിച്ചു വരും.സഖാക്കളെ മുന്നോട്ട്. ഇതിൽ ആദിമധ്യാന്തം കുത്തിയത് പിണറായിയെയാണ്.ബിനീഷ് കോടിയേരി തന്റെ കലിയെല്ലാം തീർത്തെന്ന് ചുരുക്കം. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതുമുതൽ കേന്ദ്ര പദ്ധതികൾ ഒന്നടങ്കം അടിച്ചുമാറ്റൽ തുടങ്ങിയിരുന്നു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തതാണ്. ദേശീയ പാതാ 66 ന്റെ നിർമ്മാണം കേന്ദ്രം പൂർണമായി നടപ്പാക്കി. എന്നാൽ അതെല്ലാം പിണറായി കരസ്ഥമാക്കി. ഇത്രയും സ്ഫോടാത്മകമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്രം കരുതിയില്ല.. കേരളത്തിന് കേന്ദ്രം എന്തുകൊടുത്താലും അത് സ്വന്തം ലേബലിലാക്കാനാണ് പിണറായി  ശ്രമിച്ചത്.

 

2021 ൽ സ്വപ്‌ന തുല്ല്യമായ സമ്മതിപത്രമാണ് കേരളം പിണറായി വിജയൻ നേതൃത്വം നൽകിയ ഇടത് മുന്നണിക്ക് നൽകിയത്. പക്ഷേ, ആ ജനവികാരത്തിന്റെ സത്ത ഉൾക്കൊള്ളാൻ പിണറായിക്കും സിപിഎമ്മിനുമായില്ല. കെ കെ ശൈലജ, തോമസ് ഐസക്, ജി സുധാകരൻ എന്നിവരെയൊക്കെ മാറ്റിനിർത്തിയപ്പോൾ പ്രാമുഖ്യം ലഭിച്ചത് ആർക്കൊക്കെയാണെന്ന് ശ്രദ്ധേയമായിരുന്നു. അധികാരമത്രയും പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് മുകളിലായി. യുഎപിഎ ആയാലും മറ്റേത് വിവാദമായാലും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയെന്ന ഏക ദൗത്യത്തിലേക്ക് പാർട്ടി ചുരുക്കപ്പെട്ടു. അധികാരമാണ് മൂർത്തിയെന്ന് വരുമ്പോൾ കാരണഭൂതനും ചെങ്കനലും ചോദ്യങ്ങൾക്കും വിമർശങ്ങൾക്കും അതീതമായി. ഏറ്റവുമൊടുവിൽ പിഎം ശ്രീയിലെ പാലത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുറന്നുകാട്ടിയപ്പോൾ അന്തർധാരകളുടെയും കൊടുക്കൽ വാങ്ങലുകളുുടെയും മുഖംമൂടികൾ ഒരിക്കൽ കൂടി അഴിഞ്ഞുവീണു.പാളിയ ഈ സിസ്റ്റത്തിനെ ഉടച്ചുതകർത്ത് നവീകരിക്കുന്നതിനുപകരം ഉത്സവക്കാഴ്ചകൾ സംഘടിപ്പിക്കാനായിരുന്നു സർക്കാരിന് ഉത്സാഹം.

 

ഒരു ദിവസത്തെ കൂലി 232 രൂപയിൽ നിന്നും 700 രൂപയാക്കാൻ സമരം ചെയ്ത ആശാ തൊഴിലാളികൾക്ക് മുന്നിലായിരുന്നു ഈ മെഗാ മേളകൾ എന്നതിലെ അശ്ലീലം ഭരണകൂടത്തെയും പാർട്ടിയെയും അലട്ടിയില്ല. മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം കിട്ടിയത് മുതൽ അതിദാരിദ്ര്യ നിർമ്മാർജ്ജനം വരെ മേളകളായി. ഒരു വശത്ത് അയ്യപ്പ സംഗമം നടത്തിയും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വയെ മൃദുവത്കരിക്കാനുള്ള നീക്കവും വിജയിച്ചില്ല.ഇപ്പോൾ വർഗീയ പ്രീണനത്തിലും മാറ്റം സംഭവിച്ചു. പിണറായി വിജയൻ എന്ന നേതൃ ബിംബമാണ് ജനുവരിയിലെ ആ ശനിയാഴ്ച കേരളത്തിന് മുന്നിൽ ഉടഞ്ഞുപോയതെന്ന് അംഗീകരിക്കാനുള്ള ആർജ്ജവം സിപിഎമ്മിനുണ്ടായില്ല. തദ്ദേശത്തിൽ തോറ്റെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല. അതിന്റെ പ്രതിഫലമാണ് ഇപ്പോൾ കിട്ടിയത്. സി പി എമ്മും സി പി ഐ യും കേരള കോൺഗ്രസിലും പിണറായിയോടുള്ള  വിരോധം ഇരമ്പിയാർക്കുകയാണ്. വരും ദിവസങ്ങളിൽ അത് പൊട്ടിത്തെറിക്കും.  അതോടെ പിണറായി കേരള രാഷ്ട്രീയത്തിൽ നിന്നും നിഷ്കാസിതമാവും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends