ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും

നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച വിജയമാണ് വിജയുടേതെന്നും വേണുഗോപാല്‍ പറഞ്ഞു.
വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും. ബിജെപി ഭരണത്തിന് അവസരം നല്‍കില്ലെന്നും മതേതര സര്‍ക്കാരിനാണ് ജനവിധി ലഭിച്ചതെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ടിവികെയെ പിന്തുണയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമെന്നും ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ സംസ്ഥാന ഘടകത്തിന് അധികാരം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മറ്റ് ചില പാര്‍ട്ടികളും പുതിയ സര്‍ക്കാരിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തിനായി വിജയ് ഉടന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും. ഇതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇതിലൂടെ തമിഴക രാഷ്ട്രീയത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha























