തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ (യന്ത്രഗോവണി) തകരാറിലായുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. റെയിൽവേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്ക് കയറാനായുള്ള യന്ത്രഗോവണിയാണ് പെട്ടെന്ന് കേടായത്.
യാത്രക്കാർ മുകളിലേക്ക് കയറുന്നതിനിടെ എസ്‌കലേറ്റർ പെട്ടെന്ന് നിൽക്കുകയും വലിയ ശബ്ദത്തോടെ തിരികെ താഴേക്ക് ചലിക്കുകയുമായിരുന്നു. നിരവധി യാത്രക്കാർ ഉണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. എസ്കലേറ്റർ പെട്ടെന്ന് താഴേക്ക് ചലിച്ചതോടെ നിയന്ത്രണം തെറ്റി യാത്രക്കാർ താഴേക്ക് വീണാണ് രണ്ട് പേർക്ക് സാരമായ പരിക്കേറ്റത്. രാവിലെ എറണാകുളത്തു നിന്നും എത്തിയ വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരായ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്.
റെയിൽവേ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ യുവതികളെ വിദഗ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. വീഴ്ചയിൽ മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായി എസ്കലേറ്ററിന് തകരാറുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇന്ന് അപകടമുണ്ടായി ജനങ്ങൾക്ക് പരിക്കേറ്റതോടെ എസ്കലേറ്റർ അടച്ചിടാൻ തീരുമാനിച്ചതായി റെയിൽവേ .
https://www.facebook.com/Malayalivartha
























