പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായിരുന്നു അദ്ദേഹം. അപകടത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം ഇന്ന് ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവര്‍ത്തിച്ചിരുന്നത്. 1988 ലാണു സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ ആര്‍.ബി.ചൗധരി സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ 'പുതുവസന്തം' ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൗധരിക്ക് ലഭിച്ചു.
"
https://www.facebook.com/Malayalivartha

























