Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

06 MAY 2026 12:03 PM IST
മലയാളി വാര്‍ത്ത

നിയസഭ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം. ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർഅതായി പ്രവർത്തകർ വിശ്വസിക്കുന്നു.പാർട്ടിയുടെ ജന്മദേശമായ കണ്ണൂരിൽ ഗോവിന്ദനും പിണറായിക്കുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു, സാമൂഹികമാധ്യമങ്ങളിൽ സെക്രട്ടറിക്കെതിരെ  രൂക്ഷവിമർശനമാണുള്ളത്. ചരിത്രത്തിലില്ലാത്ത സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  പിണറായിയെയും ഗോവിന്ദനെയും ചോദ്യം ചെയ്യാൻ കഴിയാത്ത ഒരു പാർട്ടി ജന വിഭാഗമാണ് ഇക്കാലമത്രയും കണ്ണൂരിലുണ്ടായിരുന്നത്. അതിൽ മാറ്റം ഉണ്ടായിരിക്കുന്നു. തന്റെ സെക്രട്ടറി സ്ഥാനത്തിന് എപ്പോൾ വേണമെങ്കിലും ഇളക്കം തട്ടാമെന്ന് കരുതി എ.കെ.ജി സെന്ററിലെ മുറിയിൽ എന്തും നേരിടാൻ തയ്യാറെടുക്കുകയാണ് എം.വി. ഗോവിന്ദൻ.

 

തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കുറിപ്പ് പങ്കുവെച്ചുള്ള എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് സിപിഎം അനുകൂല അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ കമന്റുകളുയർന്നത്.2021-ൽ 67 സീറ്റുകളിൽ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലേക്കാണ് കൂപ്പുകുത്തിയത്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവന. ഈ പ്രസ്താവന പങ്കുവെച്ചുള്ള എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിനെതിരേ രൂക്ഷമായ ഭാഷയിൽ കമന്റുകളുയർന്നത്.

 

എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നാണ് ഭൂരിപക്ഷം കമന്റുകളിലെയും അഭിപ്രായം. പകരം എം. സ്വരാജിനെയും പി. ജയരാജനെയോ പാർട്ടി സെക്രട്ടറിയാക്കണമെന്നും സിപിഎം അനുകൂലികളെന്ന് കരുതുന്നവർ കമന്റുകളിൽ പറയുന്നു. എം.വി. ഗോവിന്ദൻ സെക്രട്ടറിയായി വൻ പരാജയമാണെന്നും സാമൂഹികമാധ്യമങ്ങളിലെ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എതിർപ്പുകൾ മറികടന്ന് തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റുറപ്പിച്ചതടക്കം എം.വി. ഗോവിന്ദൻ പാർട്ടിയുടെ തോൽവിക്ക് ആക്കംകൂട്ടിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.'ഞാനും ഭാര്യയുമല്ല വരേണ്ടത്, ജനം അംഗീകരിക്കുന്നവരാണ് വരേണ്ടത്, അതല്ലേ പാർട്ടിക്ക് കണ്ണൂരിൽ തിരിച്ചടി ഉണ്ടായത്,

നെഞ്ചോട് ചേർത്തുപിടിക്കുന്ന ഈ പാർട്ടിയെ ഇല്ലാതാക്കല്ലേ എന്ന അഭ്യർഥന മാത്രം' എന്നായിരുന്നു പോസ്റ്റിന് താഴെവന്ന ഒരു കമന്റ്. എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയില്ലെങ്കിൽ ബംഗാളിലെ പാർട്ടിയുടെ അവസ്ഥയാകും വരാനിരിക്കുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. 'മുന്നിൽവരുന്നവരെ കണ്ടാൽ ഒന്നു മിണ്ടാനെങ്കിലും പറ്റണം സഖാവേ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അല്ലെങ്കിൽ ഒന്ന് മുഖത്തുനോക്കി ചിരിക്കാനെങ്കിലും ശ്രമിക്കണമെന്നും കമന്റിൽ പറയുന്നു.പിണറായിയുടെ മുന്നിൽ  അടിമ കിടന്ന്  എം.വി.ഗോവിന്ദൻ സകല വ്യത്തികേടുകൾക്കും കൂട്ടുനിന്നു. പിണറായിയുടെ കുടുംബത്തിന്റെ അഴിമതികൾ കണ്ടില്ലെന്ന് നടിച്ചു. ചരിത്രത്തിൽ ഇത്രത്തോളം പരാജയപ്പെട്ട ഒരു സിപി എം സെക്രട്ടറിയില്ല. ആർക്കും മനസിലാവാത്ത ഭാഷയിൽ സംസാരിച്ച് പാർട്ടിയെ അണികളിൽ നിന്നകറ്റി. ആദർശധീരനെന്ന് സ്വയം അവകാശപ്പെട്ട ശേഷം ഭാര്യക്ക് പുറം വാതിലിലൂടെ സീറ്റ് വാങ്ങി കൊടുത്തു. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പിണറായിയെ പിന്തുണക്കുന്നത്.

 

ഇതൊക്കെയാണ് പാർട്ടി സെക്രട്ടറിക്കെതിരായ കമന്റുകൾ.പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണനും തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനും തിരുത്തിയത് സിപിഎമ്മിന്റെ ചരിത്രമാണ്.. രൂപീകരണം മുതൽ (1965) സിപിഎമ്മിനൊപ്പം നിന്ന പയ്യന്നൂരിലും 1970ന് ശേഷം സിപിഎമ്മിനെ കൈവിട്ടിട്ടില്ലാത്ത തളിപ്പറമ്പിലും യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതർ വിജയക്കൊടിനാട്ടി. കഴിഞ്ഞ തവണ ജില്ലയിലെ 11ൽ 9 സീറ്റുകളും നേടിയ എൽഡിഎഫിന് ഇത്തവണ 6 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയനു പോലും ജനകീയ പ്രതിഷേധത്തിൽ തലയുയർത്തി നിൽക്കാനായില്ല. പരാജയത്തിനു തുല്യമായ ജയത്തിൽ സ്വന്തം നാട്ടുകാർ അദ്ദേഹത്തെ തളച്ചു. പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ 3 ഫണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപ നേതാക്കൾ തട്ടിയെടുത്തെന്നും  ഉത്തരവാദികളെ നേതൃത്വം

 

സംരക്ഷിച്ചെന്നുമുള്ള ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ വാദത്തിനൊപ്പം സിപിഎം അണികൾ നിന്നു. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകവുമായി ജനങ്ങളിലേക്കിറങ്ങിയ കുഞ്ഞിക്കൃഷ്ണന് പുസ്തകത്തിന്റെ പേര് പ്രാവർത്തികമാക്കി ജനം മറുപടി നൽകി. ആളും ബഹളവുമില്ലാത്ത പ്രചാരണമായിരുന്നു കുഞ്ഞിക്കൃഷ്ണന്റേത്. അതിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ സിപിഎമ്മിനു കഴിഞ്ഞില്ല. ടി.ഐ.മധുസൂദനനു വോട്ട് ചോദിക്കാൻ ഒപ്പം നടന്നവരിൽ പലരും മനസ്സുകൊണ്ട് കുഞ്ഞിക്കൃഷ്ണനൊപ്പമായിരുന്നുവെന്നു പാർട്ടി ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകണം.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിഞ്ഞ തളിപ്പറമ്പിലേക്ക് ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിലെ പ്രതിഷേധമാണ് ടി.കെ.ഗോവിന്ദനെ വിജയത്തിലെത്തിച്ചത്. ശ്യാമളയുടെ സ്ഥാനാർഥിത്വം സിപിഎമ്മിനകത്ത് വലിയ വിവാദങ്ങൾ ഉയർത്തിയെങ്കിലും നേതൃത്വം ഗൗനിച്ചില്ല.

 

സിപിഎം നേതൃത്വത്തോടുള്ള അണികളുടെ പ്രതിഷേധം ടി.കെ.ഗോവിന്ദന് അനുകൂലമായി. 2021ൽ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.വി. ഗോവിന്ദൻ ജയിച്ച തളിപ്പറമ്പ് മണ്ഡലം ഇത്തവണ 12,551 വോട്ടിന് ടി.കെ.ഗോവിന്ദൻ പിടിച്ചെടുത്തു. മറ്റു മണ്ഡലങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എൽഡിഎഫ് ജയിച്ച കല്യാശ്ശേരി, അഴീക്കോട്, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ വോട്ടും ഭൂരിപക്ഷവും കാര്യമായി ഇടിഞ്ഞു.കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രത്തിൽ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും പാർട്ടിയാണ് വലുത് നേതാക്കളല്ല എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം വച്ച് ‘ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ട്’ എന്നും എഴുതിയിട്ടുണ്ട്..

ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്പാർട്ടിയിൽ പിണറായിക്കെതിരെയും ഗോവിന്ദനെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നു എന്ന സൂചനയായാണ് കോളയാട് പഞ്ചായത്തിലെ ഇരായിക്കൊല്ലിയിൽ ഇന്നലെ രാത്രി ബോർഡ് പ്രത്യക്ഷപ്പെട്ടത്. മലയോരത്തെ സിപിഎം കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് ഈരായിക്കൊല്ലി. തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് അറിയിച്ച് പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് ജയരാജൻ ഫെയ്സ്ബുക്കിൽ‌ കുറിച്ചു. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കും. മൂർത്തമായ അത്തരം പ്രശ്നങ്ങൾ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല.

 

അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാമെന്നും ജയരാജൻ പറഞ്ഞു.പി. ജയരാജൻ കുത്തിയതും പിണറായിയെയും  എം.വി ഗോവിന്ദനെയുമായിരുന്നു.കോടിയേരി പിണറായിയുടെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അന്ധനായ ആരാധകനായിരുന്നില്ല. പിണറായിയെ  സ്നേഹപൂർവം തിരുത്താനുള്ള അധികാരം  കോടിയേരിക്ക്  ഉണ്ടായിരുന്നു. കോടിയേരിയെ പിണറായി അനുസരിച്ചിരുന്നു. എന്നാലിന്ന് പിണറായിക്ക് ഏറാൻ മൂളിയായി നിൽക്കാനാണ് ഗോവിന്ദൻ ശ്രമിക്കുന്നത്. കണ്ണൂരിലെ പാരമ്പര്യമുള്ള നേതാക്കളെയെല്ലാം പാർട്ടി സെക്രട്ടറി പിണക്കി.പാർട്ടി നിയമസഭാ തിരഞ്ഞടുപ്പിൽ തോറ്റ സാഹചര്യത്തിൽ കുറ്റമെല്ലാം ഗോവിന്ദൻ മാഷ് ഏൽക്കേണ്ടിവരും. പതിവുപോലെ പിണറായി വിദഗ്ദ്ധമായി 

 

രക്ഷപ്പെട്ടു. സി പി എം അഖിലേന്ത്യാ നേതൃത്വവും ജനറൽ സെക്രട്ടറി എം എ ബേബിയും എം വി ഗോവിന്ദനെ നോട്ടമിട്ടിരിക്കുകയാണ്. നിയമസഭയിൽ പാർട്ടി തോറ്റ സാഹചര്യത്തിൽ  മാഷിന്റെ രാഷ്ട്രീയ ജീവിതത്തിൽ അസ്തമന സൂര്യൻ വന്നുചേരും.സിപിഎം അതിൻറെ സമീപകാലത്തെ ഏറ്റവും വലിയ സംഘടനാ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പാർട്ടിയുടെ ശക്തിദുർഗങ്ങളായ കണ്ണൂരിലും ആലപ്പുഴയിലും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ തന്നെ അഴിമതി ആരോപണം ഉൾപ്പെടെ ഉന്നയിച്ചു. സി പി എം നേതാക്കൾ ചെങ്കൊടി മാറ്റി ത്രീവർണ പതാക പിടിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. നിസ്സാരമായി പരിഹരിക്കാവുന്ന വിഷയങ്ങളിൽ ഇടപെടാതെ സിപിഎം സംസ്ഥാന നേതൃത്വംബോധപൂർവമായ വീഴ്ചവരുത്തി. ആലപ്പുഴയിൽ മുതിർന്ന നേതാവായ ജി സുധാകരൻ  സിപിഎം വിട്ട്   യുഡിഎഫ് പിന്തുണയോടെ സ്ഥാനാർത്ഥിയായത് പാർട്ടിക്ക് വലിയ പ്രഹരം ഏൽപ്പിച്ചതായി  അഖിലന്ത്യോ ജനറൽ സെക്രട്ടറി എം എ ബേബി വിശ്വസിക്കുന്നു.

 

ഒരു  സുധാകരൻ പോയാൽ 100 സുധാകരന്മാർ വരും എന്ന എച്ച് സലാം എംഎൽഎയുടെ പ്രസംഗത്തെക്കുറിച്ച് എം എ ബേബിക്ക് അനുകൂല അഭിപ്രായമല്ല ഉള്ളത്. സുധാകരന്റെ പിണക്കം തീർക്കാൻ മുഖ്യമന്ത്രിയോ എം  വി. ഗോവിന്ദനോ ഇടപെട്ടില്ല. അതുകൊണ്ടാണ് ആലപ്പുഴയിൽ ഉണ്ടായിട്ടും മുഖ്യമന്ത്രി സുധാകരനെ കാണാനോ സംസാരിക്കാനോ തയ്യാറാകാത്തത് .  എം.വി. ഗോവിന്ദൻ ജി  സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നെങ്കിൽ അദ്ദേഹം പാർട്ടി വിടുമായിരുന്നില്ലെന്ന് ബേബി വിശ്വസിക്കുന്നു.  വീട്ടിലെത്തിയ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഇക്കാര്യം എം വി ഗോവിന്ദനെ അറിയിച്ചതാണ്.  എന്നാൽ അദ്ദേഹം സുധാകരനെ കാണാൻ കൂട്ടാക്കിയില്ല. ജി  സുധാകരനെ പാർട്ടിയിൽ നിന്നും ഇറക്കിവിട്ടത് എം വി ഗോവിന്ദനാണെന്ന് ബേബി കരുതുന്നു. ആലപ്പുഴ ജില്ലയിൽ എന്നല്ല കേരളം മുഴുവൻ സുധാകരൻ ഒരു കൊടുങ്കാറ്റായി ആഞ്ഞുവീശുമെന്ന് ബേബി വിശ്വസിക്കുന്നു.

 

ആലപ്പുഴ ജില്ലയിൽ സിപിഎം കടപുഴകുമെന്നും അഖിലേന്ത്യാ സെക്രട്ടറി വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ  സുധാകരൻ സിപിഎം വിട്ടത് പോലെ നിരവധി പ്രവർത്തകർ പാർട്ടി വിടുമെന്നും കരുതുന്നു. ജില്ലയിലെ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകും എന്നും അവർ വിശ്വസിക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ  പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിന് സ്വീകാര്യത കുറവായിട്ടും തന്റെ ഭാര്യയെ മത്സരിപ്പിക്കാൻ ഗോവിന്ദൻ ശ്രമിച്ചു.   ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനെ പ്രകോപിപ്പിച്ച് പുറത്താക്കി. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ എം വി ഗോവിന്ദൻ ശ്രമിച്ചതായി ടി കെ ഗോവിന്ദൻ ആരോപണം ഉന്നയിച്ചു.  സിപിഎമ്മിൽ ഒരു കാലത്തും സംഭവിക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ടത്. കണ്ണൂർ ജില്ലയിലെ പാർട്ടിക്ക് ആകെ നാണക്കേട് ഉണ്ടാക്കിയതാണ് ടി കെ ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ ആക്ഷേപങ്ങൾ. 

 

ഗുരുതര ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ പോലും നേതാക്കൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് കണ്ടത്. കണ്ണൂരിലെ സി പി എമ്മിൽ ഇങ്ങനെയൊരു അവസ്ഥ അല്ലെങ്കിൽ പ്രതിസന്ധി ഇതിനുമുമ്പ്  ഉണ്ടായിട്ടില്ല.  പിണറായി വിജയൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ശ്യാമളയെ  സ്ഥാനാർത്ഥിയാക്കുന്നതിൽ നേതാക്കൾ എതിർത്തിരുന്നു.  എന്നിട്ടും പിണറായി വിജയനോ പാർട്ടി സെക്രട്ടറിയോ തിരുത്തിയില്ല.  പാലക്കാട് മുൻ എം എൽ എ  പി കെ ശശി, ഇടുക്കി മുൻ എം എൽ എ  എസ്  രാജേന്ദ്രൻ,   പയ്യന്നൂരിലെ വി  കുഞ്ഞനന്തൻ,  കൊട്ടാരക്കര മുൻ എം എൽ എ ആയിഷാ പോറ്റി , വിഎസിന്റെ പി എ എ  സുരേഷ് എന്നിങ്ങനെയുള്ള പ്രമുഖരാണ് അടുത്തകാലത്ത് സിപിഎം  ഉപേക്ഷിച്ചത്.  പാർട്ടി നേതാക്കളുടെ സ്വജനപക്ഷ പാദവും അഴിമതിയും ചൂണ്ടിക്കാട്ടിയിട്ടും ഇവർക്കൊന്നും പാർട്ടി മറുപടി നൽകിയില്ല .  ഇതാണ് എം വി  ഗോവിന്ദനെ പ്രതിക്കൂട്ടിലാക്കുന്നത്.

 

കേരളത്തിലെ സംഘടനാ പ്രതിസന്ധി ഗൗരവമുള്ളതാണെന്ന് വിലയിരുത്തലിലാണ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.ജി  സുധാകരൻ പാർട്ടി വിട്ടതിൽ ബേബി അടുത്ത നിരാശയിലും ആശങ്കയിലുമാണ്. എങ്ങനെയാണ് സി.പി.എം ഇന്നത്തെ അവസ്ഥയിലെത്തിയത് ?കണ്ണൂർ രാഷ്ട്രീയത്തെ നിയന്ത്രിച്ച മൂവർ സംഘമാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും. ലോകത്തെ പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇത്തരം സംഘങ്ങളുണ്ടായിരുന്നു. ഉദാഹരണമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നത് നാൽവർ സംഘമായിരുന്നു.പാർട്ടിയിൽ ആരാലും ചോദ്യം ചെയ്യാത്ത സർവ സൈന്യാധിപന്മാരായിരുന്നു ഇവർ. പാർട്ടിക്കു വേണ്ടി ത്യാഗം സഹിക്കാൻ മുന്നിട്ടിറങ്ങിയ നേതാക്കൾ. പാർട്ടിയിൽ വിഭാഗീയ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഒന്നിച്ചുനിന്ന് എതിർത്ത പോരാളികൾ. അതിൽ പിണറായിക്ക് ഇടവും വലവും നിന്ന് പടനയിച്ചവരിൽ പ്രധാനിയാണ് ഇ.പി ജയരാജൻ. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിക്ക് പുറത്തേക്കുള്ള വഴിതുറന്നത്

സി.പി.എമ്മിന്റെ കണ്ണൂർ കോട്ടയിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല.പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് മൂവർ സംഘം വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തിയത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയാകെ ഇവർ ജീവിതം കൊണ്ട് തിരസ്കരിച്ചുവെങ്കിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചാണ് ചോദ്യങ്ങൾക്ക് മറുപടികൾ നൽകിയത്. പിണറായിയും കോടിയേരിയും ജയരാജനും സഹോദരങ്ങളെപ്പോലെ പ്രവർത്തിച്ചു. പാർട്ടിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളെയും സംഘബലം കൊണ്ട് പ്രതിരോധിച്ചു. സി.എം.പിക്കും എം.വി. രാഘവനും എതിരായ യുദ്ധത്തിൽ അടർക്കളത്തിൽ ഇറങ്ങി പോരാടിയാണ് ഇവർ കണ്ണൂരിൽ നിലയുറപ്പിച്ചത്. അതിൽ മൂവരും ഒറ്റക്കെട്ടായിരുന്നു. രാഘവനെ പുറത്താക്കിയും സി.എം.പിയെ തൂത്തെറിഞ്ഞും പാർട്ടിയിൽ ശുദ്ധികലശം നടത്തി.

 

സി.ഐ.ടി.യു വിഭാഗവും വി.എസും തമ്മിലുണ്ടായ വടംവലിയിൽ വി.എസിന് ഒപ്പം നിന്നു. വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ് വിമർശനം ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ തന്ത്രങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കണ്ണൂർപ്പടക്ക് കഴിഞ്ഞു. ഇ.പി കേരളം മുഴുവൻ സഞ്ചരിച്ചാണ് വി.എസിനോടൊപ്പം നിന്ന നേതാക്കളെ മറുകണ്ടം ചാടിച്ചത്. അങ്ങനെ പിണറായി വിജയന് പാർട്ടി പിടിച്ചു കൊടുത്ത് നേതാവാണ് ഇ.പി. എന്നാൽ നിയമസഭാ തെരഞ്ഞടുപ്പിൽ പാർട്ടി തകർന്നു തരിപ്പണമായിട്ടും ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല. എല്ലാം ഗോവിന്ദൻ അനുഭവിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്. ഗോവിന്ദനെ പരമാവധി നാറ്റിച്ച് ഇറക്കിവിടാനാണ് കണ്ണൂരിലെ സി പി എം നേതാക്കൾ ശ്രമിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (20 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (24 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

Malayali Vartha Recommends