ഇടുക്കി നെടുങ്കണ്ടത്ത് വയോധികനെ അയല്‍വാസി കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി നെടുങ്കണ്ടം തണ്ണിപ്പാറയില്‍ അയല്‍വാസി വയോധികനെ കൊലപ്പെടുത്തി. കോടാലി കൊണ്ട് തലക്കടിച്ചായിരുന്നു കൊല. തണ്ണിപ്പാറ സ്വദേശി രാമഭദ്രനാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം നടന്നത്. പ്രതിയായ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. അടിപിടിയില്‍ ജോര്‍ജ്ജ്കുട്ടിക്കും പരിക്കുണ്ട്.
മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലാവുകയും കൊലപാതകത്തിലേക്കെത്തുമായിരുന്നു. ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉടലെടുക്കുകയും തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ആശുപത്രിയിലെത്താന്‍ സഹോദരന്റെ സഹായം തേടിയതോടെയാണ് സംഭവം പോലീസറിയുന്നത്.
"
https://www.facebook.com/Malayalivartha























