സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവിതകാലം മുഴുവനും പ്രവര്‍ത്തിച്ച ആത്മീയാചാര്യൻ; ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച് ഉമ്മന്‍ ചാണ്ടി

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളില്‍ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു.
സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവിതകാലം മുഴുവനും പ്രവര്‍ത്തിച്ച ആത്മീയാചാര്യനായിരുന്നു അദ്ദേഹം. തിരുമേനിയുടെ വേര്‍പാട് സമൂഹത്തിന് വലിയ നഷ്ടമാണ്. സാമൂഹിക തിന്മകള്ക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാര്‍ത്തോമ്മ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളില്‍ മുന്‍നിരക്കാരനായിരുന്നു.
വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. തിരുമേനിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
https://www.facebook.com/Malayalivartha