Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ഇനിയെന്ത് ചെയ്യും... എല്ലാം കഴിഞ്ഞില്ലേ... ഹൃദയഭേദകം തന്നെ... മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഡോ. ഹുസൈന്‍ മടവൂര്‍

18 OCTOBER 2020 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ തന്നെ മതാചാരപ്രകാരം മറവ് ചെയ്യാന്‍ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നും താങ്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് സന്തോഷത്തിന്ന് വക നല്‍കുന്ന കാര്യമാണ്. അത് കഴിഞ്ഞിട്ട് നാലു ദിവസമായി. ഇതിന്നിടയില്‍ കേരളത്തില്‍ പോസിറ്റീവ് ആയ നൂറിലേറെ പേര്‍ മരിച്ചു. ഒരു മാറ്റവുമില്ല. ആശുപത്രിക്കാര്‍ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണെന്ന് നിവേദനത്തില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച മുക്കത്ത് മരിച്ച ഒരാളുടെ ടെസ്റ്റ് പോസിറ്റീവ് ആയി. പ്രോട്ടോക്കോളിനെ പേടിച്ച് എങ്ങനെയെല്ലാമോ മറവ് ചെയ്തു. പിന്നെ വന്ന ലാബ് റിസല്‍ട്ട് നെഗറ്റീവ് ആയി. ഇനിയെന്ത് ചെയ്യും. എല്ലാം കഴിഞ്ഞില്ലേ. ഹൃദയഭേദകം തന്നെ. എല്ലാ വിഭാഗത്തില്‍ പ്പെട്ടവരുമനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമാണിത്. മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോക്കോള്‍ പറയുന്നു. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവ് ചെയ്യാനനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഒന്നിലധികം മാര്‍ഗ്ഗരേഖകളിലും കാണാം.നമ്മുടെ ഭരണഘടനയും മൃതദേഹങ്ങളെ ആദരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.

നിവേദനത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി അവര്‍കള്‍ക്ക്,
സാര്‍, ഇന്ന് കാലത്ത് 5.45ന് വാട്ട്‌സാപ്പില്‍ ആദ്യമായി വായിച്ച സന്ദേശം കോഴിക്കോടിന്നടുത്ത പ്രദേശത്തെ ഒരു സുഹൃത്തിന്റെതായിരുന്നു. നമ്മുടെ നാട്ടില്‍. രണ്ട് ദിവസം മുമ്ബ് ഒരാള്‍ മരണപ്പെട്ടു ടെസ്റ്റില്‍ നെഗറ്റീവ് ആയിരുന്നു. പക്ഷെ ആശുപത്രിയില്‍ നിന്ന് പറഞ്ഞത് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മറവടക്കണമെന്നാണ് . കുളിപ്പിക്കാനോ കഫന്‍ ചെയ്യാനോ (തുണിയില്‍ പൊതിയാനോ ) കാണാനോ കഴിയില്ല. 10 അടി ആഴത്തില്‍ ഖബര്‍ കുഴിക്കണം. ജെ.സി.ബി. കിട്ടാന്‍ നോക്കുന്നുണ്ട്. കിട്ടിയില്ലെങ്കില്‍ കണ്ണംപറമ്ബിലേക്ക് കൊണ്ട് പോവും. കഷ്ടം തന്നെ.
ഇന്നലെ രാത്രി കൊണ്ടോട്ടിക്കടുത്ത പുളിക്കലിലെ ഒരു സുഹൃത്ത് അറിയിച്ചത് അദ്ദേഹത്തിന്റെ അയല്‍വാസി ടെറസ്സില്‍ നിന്ന് വീണ് പരുക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തുമ്‌ബോഴെക്കും മരണപ്പെട്ടു. ആശുപത്രിക്കാര്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ പറഞ്ഞു. നടത്തി. പോസിറ്റീവ് ആയിരുന്നു. കുളിപ്പിക്കാതെ, കഫന്‍ ചെയ്യാതെ, വേണ്ടപ്പെട്ടവര്‍ ഒരു നോക്ക് കാണാതെ മറവ് ചെയ്യേണ്ടി വന്നു. വേദനാജനകം തന്നെ.
കഴിഞ്ഞ ആഴ്ച മുക്കത്ത് മരിച്ച ഒരാളുടെ ടെസ്റ്റ് പോസിറ്റീവ് ആയി. പ്രോട്ടോക്കോളിനെ പേടിച്ച് എങ്ങനെയെല്ലാമോ മറവ് ചെയ്തു. പിന്നെ വന്ന ലാബ് റിസല്‍ട്ട് നെഗറ്റീവ് ആയി. ഇനിയെന്ത് ചെയ്യും. എല്ലാം കഴിഞ്ഞില്ലേ. ഹൃദയഭേദകം തന്നെ. എല്ലാ വിഭാഗത്തില്‍ പ്പെട്ടവരുമനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമാണിത്. മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോക്കോള്‍ പറയുന്നു. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവ് ചെയ്യാനനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഒന്നിലധികം മാര്‍ഗ്ഗരേഖകളിലും കാണാം.
നമ്മുടെ ഭരണഘടനയും മൃതദേഹങ്ങളെ ആദരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന മേല്‍ പറഞ്ഞ കാര്യങ്ങളൊന്നും ഒരു പ്രോട്ടോക്കോളിലുമില്ലെന്ന് പരിചയസമ്ബന്നരായ ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ബഹുമാന്യരായ മത സംഘടനാ നേതാക്കള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ തന്നെ മതാചാരപ്രകാരം മറവ് ചെയ്യാന്‍ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നും താങ്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് സന്തോഷത്തിന്ന് വക നല്‍കുന്ന കാര്യമാണ്. അത് കഴിഞ്ഞിട്ട് നാലു ദിവസമായി. ഇതിന്നിടയില്‍ കേരളത്തില്‍ പോസിറ്റീവ് ആയ നൂറിലേറെ പേര്‍ മരിച്ചു. ഒരു മാറ്റവുമില്ല. ആശുപത്രിക്കാര്‍ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണ്.
കൊറോണാക്കാലത്ത് അപകടത്തിലോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ പ്രായാധിക്യം മൂലമോ മരിക്കുന്ന എല്ലാവരെയും ടെസ്റ്റ് നടത്തി ക്രൂരമായ നിലയില്‍ കുഴിച്ചുമൂടുന്നത് സഹിക്കാനാവില്ല. ഈ വിഷയത്തില്‍ വ്യക്തമായ ഒരു ഉത്തരവ് താങ്കളില്‍ നിന്ന് എത്രയും പെട്ടെന്ന് ഉണ്ടായേ മതിയാവൂ. എല്ലാ മത വിശ്വാസികള്‍ക്കും അവരുടെ മതാചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള അവകാശം അനുവദിക്കണം. എല്ലാ മുന്‍കരുതലുകളും പാലിച്ച് കൊണ്ട് തന്നെ വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത് കൊണ്ട് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ബന്ധുക്കളെ അനുവദിച്ചേ മതിയാവൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (21 minutes ago)

ഇനി ദളപതി യുഗം  (29 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (42 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends