ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒത്തുകളി സംശയിച്ച് കസ്റ്റംസ്, മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒത്തുകളി സംശയിച്ച് കസ്റ്റംസ്. ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ നേടുന്നതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. ഡിസ്കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ശിവശങ്കറിന് ചികിത്സയുടെപേരില്‍ സുരക്ഷിതതാവളം ഒരുക്കിയിരിക്കുകയാണെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
അസ്ഥിരോഗവിഭാഗം ഐ.സി.യു.വില്‍ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. വിശ്വസ്തരായ ജീവനക്കാരല്ലാതെ ആരെയും ഈ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. തിങ്കളാഴ്ച മെഡിക്കല്‍ ബോര്‍ഡ് ചേരും. ഇതിനുശേഷമാകും തുടര്‍ചികിത്സ തീരുമാനിക്കുക.
"
https://www.facebook.com/Malayalivartha