ശിവശങ്കറിന് കസ്റ്റംസിലും ചാരന്‍... ശിവശങ്കറിനും,സ്വപ്നയ്ക്കും കസ്റ്റംസിലും ചാരനോ? അരിച്ചു പെറുക്കി ഐ ബി. സ്ഥലം മാറ്റം മണക്കുന്നു

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയ്ക്കും ശിവശങ്കറിനും വിവരങ്ങള്‍ ചോര്‍ത്തുന്നത് കസ്റ്റംസിലെ ചാരന്‍മാരോ ? അറസ്റ്റിനു മുന്നോടിയായുള്ള ചോദ്യം ചെയ്യലിനു അക്കമിട്ട ചോദ്യാവലിയും തെളിവുകളും തയാറാക്കി കസ്റ്റംസ് ഉന്നത സംഘം എത്തുന്ന വിവരം ശിവശങ്കറിന് വെള്ളിയാഴ്ച ഉച്ചയോടെ ചൊര്‍ന്നുകിട്ടിയതായി കസ്റ്റംസ് ഉന്നതര്‍ കരുതുന്നു. അതീവ ഗുരുതരമായ ചാരപ്പണിയും നീക്കം ചോര്‍ത്തലും നടത്തിയത് സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും സ്വര്‍ണക്കളക്കടത്തില്‍ കാലങ്ങളായി സഹായം ചെയ്തിരുന്ന കസ്റ്റംസിലെ തന്നെ ചാരന്‍മാരാണെന്നതില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
തീക്കട്ടയില്‍ ഉറുമ്പരിക്കും വിധം അതീവരസ്യമായ നീക്കം ചോര്‍ന്നതെങ്ങനെ ചോര്‍ത്തിയതാര് എന്നറിയാന്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം
തുടങ്ങിരിക്കുകയാണ്. വെള്ളിയാഴ്ച ശിവശങ്കറിനു നേരിട്ടുവന്ന ഫോണ്‍ കോളുകളും ഡ്രൈവറുടെയും വീട്ടിലെ ജീവനക്കാരുടെയും ഫോണ്‍കോളുകളും മാത്രമല്ല സിസിടിവി പരിശോധിച്ച് ആരൊക്കെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശിവശങ്കറിന്റെ വീട്ടിലെത്തിരുന്നു തുടങ്ങിയ വിവരങ്ങളാണ് ഇന്റലിജന്‍സ് ബ്യൂറോ പരിശോധിച്ചുവരുന്നത്.
കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞാണ് ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സമന്‍സ് തയാറാക്കിയത്. കുരുക്കിലാക്കുന്നതും ഒളിച്ചുവയ്ക്കാനാവാത്തതുമായ ചോദ്യാവലി എഴുതി തയാറാക്കിയും സ്വപ്നയൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗികവും അനൗദ്യോഗികവുമായി നടത്തിയ വിദേശയാത്രകളുടെയും ഇതര ഇടപാടുകളുടെയും തെളിവുകള്‍ മുന്നില്‍ വെച്ചും ശിവശങ്കറിനെ വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ചോദ്യം ചെയ്യാനായിരുന്നു തീരുമാനം.
ഓരോ തവണ നയതന്ത്രബാഗേജില്‍ സ്വപ്നയും സന്ദീപും കോണ്‍ലേറ്റിലെ ഉന്നതരും ചേര്‍ന്ന് സ്വര്‍ണച്ചുരുളുകള്‍ എത്തിച്ചപ്പോഴും അതിനും അന്നും തലേന്നും പിറ്റേന്നും സ്വപ്നയും സന്ദീപും ശിവശങ്കറെ പല തവണ വിളിച്ചതായുള്ള തെളിവുകളും കസ്റ്റംസിനു കൈവശമുണ്ട്. ഈന്തപ്പഴം എത്തിയ ദിവസങ്ങളിലും നിരവധി ഫോണുകളും വാട്സ് ആപ്പ് ചാറ്റിംഗുകളും നടന്നതും കസ്റ്റംസ് തെളിവായി തയാറാക്കിയിരിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് സമന്‍സ് നല്‍കി ആറിനു ചോദ്യം ചെയ്യാനായിരുന്നു കസ്റ്റംസ് പഴക്കം ചെന്ന അംബാസിഡര്‍ കാറില്‍ ഒച്ചപ്പാടില്ലാതെ ശിവശങ്കറിന്റെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തശേഷം തുടര്‍ നടപടികളിലേക്കു നീങ്ങിയാല്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാന്‍ തിങ്കളാഴ്ച വരെ ശിവശങ്കറിന് കാത്തിരിക്കേണ്ടിവരും. ഇതിനിടെ അറസ്റ്റുണ്ടായാല്‍ കോടതി ജാമ്യം നിക്ഷേധിക്കാനിടയുണ്ട് എന്നറിഞ്ഞ് ശിവശങ്കര്‍ നിയമോപദേശം തേടുകയായിരുന്നു.
കസ്റ്റംസ് നേരില്‍ എത്തിയാല്‍ യാത്രാമധ്യേയും കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ ഓഫിസുകളില്‍ എത്തിച്ചും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍തന്നെ ചങ്കിനുവേദന എന്ന നാടന്‍ തട്ടിപ്പുമാത്രമേ രക്ഷയുള്ളുവെന്ന് ശിവശങ്കറിന് ഉപദേശം കിട്ടി. സര്‍ക്കാര്‍ തല നിയമവിദഗ്ധരും ഇക്കാര്യം ശിവശങ്കറിനെ ഉപദേശിച്ചിരുന്നതായും സംശയമുയരുന്നു.
കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ വിവരങ്ങള്‍ ശരിയല്ലെന്ന് ശിവശങ്കര്‍ വീട്ടിലെത്തിയ കസ്റ്റംസ് കമ്മീഷണറോട് പറഞ്ഞതും വക്കീല്‍ പറഞ്ഞു കൊടുത്ത നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വന്തം ഭാര്യ ഡോക്ടറാണെന്നു മാത്രമല്ല കേസും ചോദ്യം ചെയ്യലും പതിവായിരിക്കുന്നനിടെ എക്കോയും ആന്‍ജിയോഗ്രാമും ഉള്‍പ്പടെ പല തവണ അടിമുടി പരിശോധനകള്‍ക്കു വിധേയനായ ശിവശങ്കര്‍ വക്കില്‍ ബുദ്ധിയില്‍ എടുത്ത തന്ത്രപമായ നീക്കമായിരുന്നു ഭാര്യ ഡോക്ടറായ കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള അഭയം തേടല്‍. വെള്ളിയാഴ്ചയും ശനിയാഴ്ചയും ശിവശങ്കറെ ചോദ്യം ചെയ്ത ശേഷം അട്ടക്കുളങ്ങര വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന
സ്വപ്ന സുരേഷിനെ എത്തിച്ച് ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും സ്വപ്നയുടെ മൊഴികള്‍ ശിവശങ്കറിന് നിഷേധിക്കാനാവാതെ കുറ്റസമ്മതം വരുമ്പോള്‍ അറസ്റ്റു ചെയ്യാനുമായിരുന്നു കസ്റ്റംസിന്റെ തീരുമാനം.
രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കുക, വിദഗ്ധ ചികിത്സ വേണ്ടിവരുന്ന് പ്രഖ്യാപിപ്പിക്കുക, മൂന്നു മാസത്തെ വിശ്രമം നേടിയെടുത്ത് കേസിന്റെ ഗ്യാസ് കളയുക എന്നിവയായിരുന്ന ശിവശങ്കരന്റെയും സര്‍ക്കാരിന്റെയും തന്ത്രപരമായ അതിബുദ്ധി. കടുത്ത മദ്യപനാണെങ്കിലും ശിവശങ്കരന്റെ ഹൃദയത്തിന് ഒരു തകരാറുമില്ലെന്നും സ്പോണ്ടിലൈറ്റിസും നേരിയ അസ്ഥിതേയ്മാനവും കഴുത്തിനു വേദനയും ഇതേ തുടര്‍ന്ന് ഇയര്‍ ബാലന്‍സുമായി ബന്ധപ്പെട്ട ചെറിയ തലകറക്കവും നേരിയ രക്തസമ്മര്‍ദവും മാത്രമേ ഈ രോഗിക്കുള്ളുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും തീര്‍ച്ചയാക്കിയതോടെ കുതന്ത്രം പാളുകയാണ്. കസ്റ്റംസ് വട്ടം പിടിച്ചതോടെ ഇത്തരത്തില്‍ തന്നെയുള്ള പരിശോധനാഫലമാണ് കരമന ആശുപത്രിക്കും പുറത്തുവിടാനായത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാതെ ആശുപത്രിയില്‍ കിടന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവും വക്കീല്‍ ബുദ്ധിയിലുണ്ടായിരുന്നു. ഇതിനിടെയാണ് കസ്റ്റംസില്‍നിന്നു തന്നെ ചാരന്‍ വിവരം ചോര്‍ത്തിയയായി കസ്റ്റംസും
ഇന്റലിജന്‍സും സംശയിക്കുന്നതും അന്വേഷണം നടത്തുന്നതും. ഒരു പക്ഷെ കസ്റ്റംസില്‍ ഇന്നോ നാളെയോ ചില ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷനോ സ്ഥലംമാറ്റമോ തീര്‍ച്ച.
"
https://www.facebook.com/Malayalivartha