'മാതൃത്വത്തിലാണ് സ്ത്രീയുടെ പൂർണത.. എന്ന് വച്ച് ഏതെങ്കിലും ഒരുത്തനെ " പിടിച്ച് ഏല്പിക്കുന്നതിന് " മുൻപ് ഒന്ന് അമ്മയാവാനൊന്നും നിക്കണ്ടാ ട്ടാ...വിവരമറിയും... അതിപ്പൊ മാമനോടൊന്നും തോന്നല്ലേ മക്കളേ.... കുടുംബത്തിൻ്റെ മാനം വച്ചിരിക്കുന്നത് നിങ്ങടെയൊക്കെ ഗർഭപാത്രത്തിനകത്തായകൊണ്ടാണ്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുകയുണ്ടായി. ലിംഗസമത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വർഷത്തെ വനിതാ ദിന ആഘോഷം കടന്നുപോയത്. നിരവധിപേർ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഡോ. നെൽസൺ ജോസഫ് പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സഹൃദയരേ കലാസ്നേഹികളേ...
ഫെമിനിസം സമൂഹത്തെ " ക്യാർന്ന് " തിന്നുന്ന ക്യാൻസർ ആണെന്ന മുന്നറിയിപ്പോടെ വനിതാ ദിന പരിപാടികൾ ആരംഭിക്കുകയാണ്.... അതായത് ഈ സ്ത്രീന്ന് വച്ചാൽ എന്താണ്? വണ്ടർഫുൾ വൈഫാണ്.. അതിപ്പൊ ഭർതൃ രക്ഷതി യൗവനേ ന്നാണല്ലോ...കല്യാണം കഴിഞ്ഞാല് പെണ്ണ് അറിയപ്പെടേണ്ടത് കെട്ട്യോൻ്റെ പേരിലാണ്... എത്ര വല്യ പുരസ്കാരം കിട്ട്യാലും വെണ്ടയ്ക്ക നിരത്തേണ്ടത് " ഇന്നയാളും ഭാര്യയും " ന്നാണ്... പിന്നെ മോളാണ്, പെങ്ങളാണ്, അവരുടെയൊക്കെ ഫ്രണ്ടാണ്..പൊതുവെ പറഞ്ഞാൽ ആരെയെങ്കിലുമൊക്കെ ചുറ്റിപ്പറ്റി നിലനിൽക്കുന്നൊരു സംഗതിയാണ്..... ഒറ്റയ്ക്ക് ഒരു നിലനില്പില്ലാ.. ഇറ്റ്സ് ഇൻ ക്യൂറബിൾ.. പിന്നെ സ്ത്രീക്ക് നേടാൻ പറ്റുന്ന ഏറ്റവും വല്യ ബഹുമതി.... ങേ....നൊബേൽ സമ്മാനമോ.... ബുക്കർ പ്രൈസ്....ഛായ്....ഇതൊന്നുമല്ല...
" അമ്മയാവുക എന്നതാണ് "* (*നിബന്ധനകൾക്ക് വിധേയം)
മാതൃത്വത്തിലാണ് സ്ത്രീയുടെ പൂർണത.. എന്ന് വച്ച് ഏതെങ്കിലും ഒരുത്തനെ " പിടിച്ച് ഏല്പിക്കുന്നതിന് " മുൻപ് ഒന്ന് അമ്മയാവാനൊന്നും നിക്കണ്ടാ ട്ടാ...വിവരമറിയും... അതിപ്പൊ മാമനോടൊന്നും തോന്നല്ലേ മക്കളേ.... കുടുംബത്തിൻ്റെ മാനം വച്ചിരിക്കുന്നത് നിങ്ങടെയൊക്കെ ഗർഭപാത്രത്തിനകത്തായകൊണ്ടാണ്... പ്ലീസ് അണ്ടർസ്റ്റാൻ്റേ.... പിന്നെ ഭൂമിയോളം ക്ഷമ... അത് മസ്റ്റാണ്... കെട്ട്യോൻ തൊട്ട് വഴിയേ പോണോൻ വരെ താടിക്കിട്ട് തട്ട്യാലും ഒരു സ്മൈലാ ഫിറ്റ് ചെയ്തിട്ട് ഇങ്ങനെ നിക്കണം... എന്തരോ ഒന്ന് മറന്നല്ല്..... ങാ, അടക്കം, ഒതുക്കം...ആറ് മണിക്ക് മുൻപ് വീട്ടിൽ തിരിച്ച് കേറണം..ഇല്ലേലും സാരമില്ല... നിങ്ങടെ കാര്യത്തിൽ എപ്പൊഴും ഞങ്ങ ബദ്ധശ്രദ്ധരായിരിക്കും... പോവുന്നതും വരുന്നതുമൊക്കെ കറക്റ്റ് നോട്ട് ചെയ്ത് അതൊക്കെ കൃത്യമായിട്ട് അറീക്കേണ്ടോരെ ഒക്കെ അറീച്ചോളാം...
എപ്പഴും മനസിലുണ്ടാവണം, മറ്റൊരു വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണാണെന്ന്... നൊബേൽ സമ്മാനം കിട്ടിയെന്നും വിമാനം പറപ്പിക്കാൻ അറിയാന്നുമൊക്കെ പറഞ്ഞിട്ട് അവിടേം ഇവിടേം ഒക്കെ ഓരോരുത്തരെ കാണിക്കുന്നുണ്ടാവും... കുടമ്പുളിയിട്ട് മീൻ കറി വയ്ക്കാൻ അറിഞ്ഞൂടെങ്കിൽ ലൈഫാ വേസ്റ്റായിപ്പോയില്ലേ?... പിന്നെ എന്ത് നോവല് കിട്ടീട്ട് എന്താന്ന്.... ങാ, പിന്നെ ഒമ്പത് മണിക്ക് മുൻപ് സോഷ്യൽ മീഡിയേന്ന് ലോഗ് ഔട്ട് ചെയ്യണം... ഈ പെൺകുട്ടികൾ " അയ്യോ എന്നെ കൊതുക് കടിച്ചു " എന്ന് ഇടുന്ന പോസ്റ്റിന് കിട്ടുന്ന റീച്ച് എൻ്റെ പിഞ്ച് ഹൃദയം വേദനിപ്പിക്കുന്നു.... അതോണ്ട്....പ്ലീസ് ലൈക്ക് ദിസ് പോസ്റ്റ് ഗൈസ്... പറഞ്ഞുതരുന്നതൊക്കെ കേട്ട് നിക്കുന്ന നല്ല പെൺകുട്ട്യോൾക്ക് വിമൻസ് ഡേ ആശംസ ... ഈ മാമനോടൊന്നും തോന്നല്ലേ..
https://www.facebook.com/Malayalivartha
























