കല്ലമ്പലത്തു നാല് പോലീസുകാരെ കുത്തി വീഴ്ത്തി ;പോലീസുകാരെ ഭയമില്ലാതെ ഗുണ്ടകളും സാമൂഹ്യവിരുദ്ധരും; വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പണമില്ലാതെ കേരള പൊലീസ്, ആകെ ഗതികേട്

പോലീസുകാരെ പോലും ഭയമില്ലാതെ ഗുണ്ടകളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. പോലീസിനെ നേരെ വീണ്ടും മയക്കുമരുന്ന് മാഫിയയുടെ ആക്രമണം ശക്തമാവുകയാണ്. തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസുകാര്‍ക്ക് നേരെ ആക്രമണം. സിനിമയെ വെല്ലും രീതിയിൽ പോലീസ് വേഷം മാറി പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് അസാധാരണ സംഭവം അരങ്ങേറിയിരിക്കുന്നത്.
മയക്കുമരുന്ന് കേസ് പ്രതിയുടെ ആക്രമണത്തിലാണ് നാല് പൊലീസുകാര്‍ക്ക് ദാരുണമായി പരിക്കേറ്റിരിക്കുന്നത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെയാണ് ആക്രമിയെ പിടികൂടുന്നതിനിടയിൽ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ മലയാളി വാർത്തയ്ക്ക് ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ അഞ്ച് പോലീസുകാര്‍ക്ക് നേരെയാണ് കഞ്ചാവ് കേസ് പ്രതി അനസ് ജാനിന്റെ ആക്രമണമുണ്ടായത്. സ്ഥലത്തെ പിടികിട്ടാപ്പുള്ളിയായിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.
ദൃശ്യത്തിൽ കാണുന്നതനുസരിച്ച് മഫ്തിയിൽ പോലീസുകാർ കല്ലമ്പലത്തെ ബാറിനു സമീപത്തു വച്ച് പ്രതിയെ നോട്ടമിട്ട് നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പ്രതിയ്ക്ക് സംശയം തോന്നിയ പാടെ ഓടി രക്ഷപെടാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. പിന്നാലെ പിടികൂടാൻ പോയ പോലീസുകാരൻ ഒരു പോസ്റ്റിൽ ചെന്ന് ഇടിക്കുന്നതും നമുക്ക് കാണുവാൻ സാധിക്കും. എന്നിട്ടും മനോധൈര്യം കൈവിടാതെ പിന്നാലെ പോയി പിടികൂടുകയായിരുന്നു. ഒടുവിൽ ബലം പ്രയോഗിച്ച് പ്രതിയെ കീഴ്പ്പെടുത്തിയപ്പോൾ കത്തിയെടുത്ത് കുത്തുകയായിരുന്നു.
പൊലീസുകാരായ ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീജിത്തിന് നട്ടെല്ലിനാണ് കുത്തേറ്റത്. സി പി ഒ വിനോദിന് കുത്തേറ്റത് ചുമലിലാണ്. പരിക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പിടികിട്ടാപുള്ളിയാണ് അക്രമി അനസ്. തുടർന്ന് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കടമ്പാട്ടുകോണം അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസുകാരെ നേരത്തെ അക്രമിച്ചതിലടക്കം പ്രതിയാണ് ഇയാൾ. ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമം നടത്തിയ അനസിനെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി കീഴ്‌പെടുത്തി സ്റ്റേഷനിലേക്ക് മാറ്റി.
മയക്കുമരുന്ന് കേസ് ഉൾപ്പെടെ 20 ഓളം കേസുകളിലെ പ്രതിയാണ് അനസ്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് വേണ്ടി പോലീസ് സ്‌റ്റേഷനിൽ പ്രത്യേകം പ്രവർത്തിക്കുന്ന സ്ക്വാഡാണ് ഇയാളെ പിടികൂടാൻ ചെന്നത്. എന്നാൽ പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസുകാർ എത്തിയാണ് പ്രതിയെ പിടികൂടിയത്. കൊലപാതക ശ്രമത്തിന് പാരിപ്പള്ളി പോലീസ് കേസെടുത്തു. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
അതേസമയം, പോലീസ് സേന ആകെ ദാരിദ്രത്തിലൂടെയാണ് കടന്ന് പോകുന്നത്. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പണമില്ലാതെ കേരള പൊലീസ്. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധന വിതരണം നിര്‍ത്തി. പേരൂര്‍ക്കട, എസ്എപി ക്യാമ്പ് പരിസരത്ത് പ്രവര്‍ത്തിച്ചുവരുന്ന പോലീസ് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച തുക മുഴുവന്‍ ചിലവഴിച്ചുകഴിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഇന്ധന വിതരണം നിര്‍ത്തിയത്. അധികതുക അനുവദിക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാര്‍ നിരാകരിക്കുകയും സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്തിറക്കിയ അറിയിപ്പ് വ്യക്തമാക്കുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് സര്‍ക്കാര്‍ അധിക തുക അനുവദിക്കാതിരുന്നത്. ഈ സാഹചര്യത്തില്‍ പോലീസ് പമ്പില്‍ നിന്നും ഇന്ധന ലഭ്യത ഉണ്ടാകില്ല. ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ യൂണിറ്റ് മേധാവികള്‍ പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ് എന്നും ഡിജിപിയുടെ സന്ദേശം വ്യക്തമാക്കുന്നു. പ്രതിസന്ധി മരികടക്കാന്‍ കെഎസ്ആര്‍ടിസി കടമായി 45 ദിവസത്തേക്ക് ഇന്ധനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ യൂണിറ്റുകള്‍ക്ക് അവരവരുടെ ഓഫീസിന് സമീപമുള്ള പ്രൈവറ്റ് പമ്പുകളില്‍ നിന്നും വകുപ്പ് വാഹനങ്ങള്‍ക്ക് കടമായി ഇന്ധനം വാങ്ങാവുന്നതാണ്. എല്ലാ യൂണിറ്റ് മേധാവികളും ഔദ്യോഗിക ഡ്യൂട്ടികള്‍ക്ക് തടസ്സം നേരിടാത്ത വിധത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള പകരം സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തേണ്ടതാണ് എന്നും സന്ദേശം വ്യക്തമാക്കുന്നു. പോലീസ് പമ്പില്‍നിന്നും ഇന്ധനലഭ്യത പുനരാരംഭിക്കുന്ന തീയതി പിറകെ അറിയിക്കുമെന്നും സന്ദേശം പറയുന്നു.
https://www.facebook.com/Malayalivartha
























