ദിലീപിന്റെ ജോലിക്കാരൻ തത്ത പറയുംപോലെ ആ രഹസ്യം പൊട്ടിച്ചു! സൂപ്പർ ട്വിസ്റ്റുകൾ.. ദൈവം ബാക്കി വെച്ച് ആ തെളിവ്.. ഇനിയല്ലേ ഓട്ടം! വക്കീലും വീണു... രാമൻപിള്ളയ്ക്ക് അടിപതറുന്നു... ദിലീപിന് കുരുക്കാകുന്ന മൊഴി ഇങ്ങനെ..

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ട് അന്വേഷണമാണ് ദിലീപിനെതിരെ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണവും അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസിലെ അന്വേഷണവും. ഈ രണ്ട് കേസിലും ദിലീപിന്റെ ജോലിക്കാരന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മൊബൈലിലെ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ദിലീപിനെതിരെ വീട്ടുജോലിക്കാരന്‍ നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ദാസന്‍ എന്നയാള്‍ രണ്ടു മൊഴിയാണ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. അതിലൊന്നാണ് പുറത്തുവന്നിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ ദിലീപിന് കുരുക്കാകുന്ന മൊഴിയാണിത്. ബാലചന്ദ്രകുമാര്‍ മുമ്പ് ദാസനെ വാട്‌സ്ആപ്പില്‍ കോള്‍ ചെയ്തിരുന്നു എന്ന് ദാസന്‍ പറയുന്നു. ഈ സമയത്ത് ബാലചന്ദ്രകുമാര്‍ പറഞ്ഞതും ദാസന്‍ നല്‍കിയ മറുപടികളുമാണ് ക്രൈംബ്രാഞ്ചിനോട് ഇയാള്‍ മൊഴിയായി നല്‍കിയത്. കൂടാതെ ദിലീപിന്റെ അനിയന്‍ വിളിച്ച കാര്യവും അളിയന്‍ പറഞ്ഞ കാര്യങ്ങളും മൊഴിയിലുണ്ട്. 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാലചന്ദ്രകുമാര്‍ ദാസനെ വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നു.
ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സംവിധായകന്‍ ദാസനെ അറിയിച്ചു. ഇക്കാര്യം ദിലീപിനെയോ അനൂപിനേയോ സുരാജിനെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ദിലീപിന്റെ വീട്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ലെന്ന് ദാസന്‍ സംവിധായകനോട് പറഞ്ഞു. ബാലചന്ദ്രകുമാറിനെ ദാസന്‍ വിലക്കുകയും ചെയ്തു. സുനില്‍ ജയിലില്‍ നിന്ന് ഇറങ്ങട്ടെ, അവനെ കാണിച്ചുകൊടുക്കുന്നുണ്ട് എന്ന് ദിലീപിന്റെ അളിയന്‍ സുരാജ് മറ്റൊരാളോട് പറഞ്ഞിരുന്നുവെന്ന് താന്‍ സംവിധായകനെ ഈ വേളയില്‍ അറിയിച്ചുവെന്നും ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ട്, വീട്ടില്‍ വച്ച് ദിലീപ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടു, അന്വേഷണ സംഘത്തിലുള്ളവരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി.
തുടങ്ങിയ കാര്യങ്ങളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ദാസനെ മൊഴിയെടുക്കാന്‍ പോലീസ് അന്വേഷിക്കുന്നു എന്ന് വിവരം ലഭിച്ചതോടെയാണ് ദിലീപിന്റെ സഹോദരന്‍ അനൂപ് ദാസനുമായി ബന്ധപ്പെട്ടത്. കൊച്ചിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലേക്ക് ദാസനെ അനൂപ് വിളിപ്പിച്ചു. ബാലചന്ദ്രകുമാറിനോട് പറഞ്ഞ കാര്യങ്ങള്‍ അനൂപ് ചോദിച്ചറിഞ്ഞു. ശേഷം അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. കൂടുതലൊന്നും പോലീസിനോട് പറയരുത് എന്ന് അഭിഭാഷകന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിന്റെ ഓഫീസിലേക്ക് ദാസനെ തൊട്ടടുത്ത ദിവസം വിളിച്ചുവരുത്തി. മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് വായിച്ചുകേള്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പോലീസിനോട് പറയുരുതെന്ന് തന്നോട് നിര്‍ദേശിച്ചുവെന്നും ദാസന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ദിലീപിനെതിരായി ഈ മൊഴി അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























