ലക്ഷ്യ എന്ന ലക്ഷ്യത്തിൽ കാവ്യയെ എത്തിച്ചത് ഒരു വർഷത്തെ ആ പദ്ധതി; വ്യാപാര രംഗത്ത് അച്ഛൻ ഉള്ളതിനാൽ ആ ചുവട് വച്ച് കാവ്യയുമിറങ്ങി; ലക്ഷ്യ എന്ന തന്റെ തീരുമാനത്തിന് ഒപ്പം ഫാഷൻ ഡിസൈനറായ ചേട്ടൻ മിഥുൻ കൂടെ കൂടിയപ്പോൾ 'ലക്ഷ്യ' കുതിച്ചുയർന്നു; വർഷങ്ങൾക്ക് ഇപ്പുറം ലക്ഷങ്ങളുടെ നാശ നഷ്ടം വരുത്തി തീ പിടിത്തം; ലക്ഷ്യയ്ക്ക് തീ പിടിക്കാൻ കാരണം ആ ഉപകരണം ?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണം നടക്കുന്നതിനിടെ കാവ്യാമാധവന്റെ ബ്യൂട്ടിക്കിൽ തീപിടുത്തം നടന്നിരിക്കുകയാണ്. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യ ബ്യൂട്ടിക്കിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. തുണി കടയിലെ ഉപകരണങ്ങൾ അടക്കം നിരവധി സാധനങ്ങൾ കത്തിനശിച്ചിരിക്കുകയാണ്. എങ്ങനെയാണ് ഈ അപകടം സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന കാവ്യാമാധവൻ ബിസിനസ് രംഗത്തേക്ക് കാലു വെക്കുകയായിരുന്നു. അങ്ങനെയാണ് ലക്ഷ്യ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്. കാവ്യയുടെ സഹോദരൻ ഫാഷൻ ഡിസൈനിങ് പഠിച്ചിട്ട് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ലക്ഷ്യ പ്രവർത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ലക്ഷ്യ സ്ഥാപനവും സംശയ മുനയിൽ ആയിരുന്നു. നിരവധി സംഭവങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് ലക്ഷ്യത്തിൽ നടന്നിട്ടുണ്ട് എന്നത് അന്വേഷണത്തിൽ പലതവണ ആവർത്തിക്കപ്പെട്ട കാര്യമാണ്.
അതിനിടയിൽ ഇത്തരത്തിൽ ഒരു തീപിടുത്തം ഉണ്ടായിരിക്കുന്നത് വളരെ ഗൗരവതരമായ കാര്യം തന്നെയാണ്. പൾസർ സുനി ലക്ഷ്മിയിൽ എത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകളിൽ കേസിൽ നിർണായക മാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ അപേക്ഷയുടെ പേരും പലതവണ ഉന്നയിക്കപ്പെട്ടത് ആരോപിക്കപ്പെട്ടത് നിലവിൽ നില്ക്കവേ ഇത്തരത്തിലൊരു തീപിടുത്തമുണ്ടായത് അന്വേഷണസംഘം അതീവ ഗൗരവമായി തന്നെ അന്വേഷിക്കും.
ലക്ഷ്യ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റ് ലോഞ്ചിന്റെ ഭാഗമായിട്ട് കാവ്യ അന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. നാത്തൂൻ റിയക്കും ചേട്ടൻ മിഥുനും ഒപ്പമായിരുന്നു കാവ്യ പ്രസ് മീറ്റ് നടത്തിയത്. വസ്ത്ര വ്യാപാര രംഗത്തായിരുന്നു കാവ്യയുടെ അച്ഛന് ജോലി. വ്യാപാരം കാവ്യയുടെ രക്തത്തിൽ തന്നെ അലിഞ്ഞതാണ് എന്നത് ശരിയാണ് . ഇടക്ക് വച്ച് വ്യാപാര രംഗത്തെ വിശേഷങ്ങൾ ഒന്നും വൈറൽ ആയിരുന്നില്ല.
പക്ഷേ മീനാക്ഷിയും മഹാലക്ഷ്മിയും ഓണത്തിന് ധരിച്ച വസ്ത്രങ്ങളോടെയാണ് വീണ്ടും ലക്ഷ്യയുടെ ഡിസൈൻ ചർച്ച ആയത്. കാവ്യ പങ്കെടുക്കുന്ന ചടങ്ങുകളിൽ അണിഞ്ഞ ചില ചുരിദാർ മോഡലുകളും ലക്ഷ്യയുടെ ഡിസൈൻ ആയിരുന്നു. ഒരു വർഷം കൊണ്ട് സിനിമ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യണമെന്ന കാവ്യയുടെ ദീർഘനാളത്തെ ചിന്തയാണ് ലക്ഷ്യ എന്ന ലക്ഷ്യത്തിൽ എത്തിച്ചതും. അപ്പോൾ തന്റെ തീരുമാനത്തിന് ഒപ്പം ആയിരുന്നു കുടുംബം പ്രത്യേകിച്ചും ചേട്ടൻ മിഥുൻ എന്നും കാവ്യ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























