തിരുവനന്തപുരം കല്ലമ്പലത്ത് നാല് പോലീസുകാരെ കുത്തിയ സംഭവം....പ്രതി അനസിനെതിരെ വധശ്രമത്തിന് കേസെടുത്തു, പാരിപ്പള്ളിയില്‍ പോലീസ് സംഘത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അനസിനെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും, അഞ്ച് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പോലീസ് , മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ഇയാള്‍ നാട്ടുകാരുടെ പേടി സ്വപ്നം

പാരിപ്പള്ളിയില്‍ പോലീസ് സംഘത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അനസിനെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കല്ലന്പലം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് അഞ്ച് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
വര്‍ക്കല, അയിരൂര്‍, കല്ലന്പലം, ചാത്തന്നൂര്‍ എന്നി സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളത്. പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അനസിനെതിരെ വധശ്രമത്തിനു കേസെടുത്ത് പാരിപ്പള്ളി പോലീസ് .
ഇയാളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന കല്ലന്പലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ചന്തു, ജയന്‍ എന്നിവര്‍ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ശ്രീജിത്തിനെയും ചന്തുവിനെയും ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീജിത്തിനു വാരിയെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്.
ആക്രമണത്തില്‍ പരിക്കേറ്റ വിനോദ് എന്ന പോലീസുകാരന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ ഇന്നു ഡിസ്ചാര്‍ജ് ചെയ്തു. 2018 ല്‍ കല്ലന്പലം മലച്ചിറയിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് നാലു പോലീസുകാര്‍ക്കു കുത്തേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പാരിപ്പള്ളി ജംഗ്ഷന് സമീപമായിരുന്നു സംഭവമുണ്ടായത്.
ബാറിനു സമീപം അനസും സംഘവും ഉണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍നിന്നുള്ള പോലീസ് സംഘം മഫ്തിയില്‍ പാരിപ്പള്ളിയിലെത്തിയത്. അനസിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ കുത്തി വീഴ്ത്തിയത്.
മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ഇയാള്‍ നാട്ടുകാര്‍ക്കു പേടി സ്വപ്നമായിരുന്നു. കല്ലമ്പലം സിഐ. ഫറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു .
" f
https://www.facebook.com/Malayalivartha
























