പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും മുങ്ങി? ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു

പോക്സോ കേസ് പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന. പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനുമാണ് സംസ്ഥാനം വിട്ടതായി സൂചന ലഭിക്കുന്നത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് കഴിഞ്ഞ ദിവസമായിരുന്നു . ഇതോടെ അന്വേഷണസംഘം റോയ് വയലാറ്റിന്‍റെ വീട്ടിലടക്കം പരിശോധന നടത്തി . കോടതി കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം നൽകിയരുന്നു.
കോഴിക്കോട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസാണ് അന്വേഷിക്കുന്നത്. 2021 ഒക്ടോബര്‍ 20 ന് റോയി വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്ബര്‍ 18 ഹോട്ടലില്‍ വെച്ചായിരുന്നു അതിക്രമം ഉണ്ടായതെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. ഹോട്ടിലിന്റെ ഹാളില്‍ വെച്ച് രാത്രി പത്ത് മണിക്ക് റോയ് വയലാറ്റ് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നാണ് പരാതി.
രണ്ടാം പ്രതി സൈജു തങ്കച്ചനും മൂന്നാം പ്രതി അഞ്ജലി റീമ ദേവും മൊബൈലില്‍ ഇത് പകര്‍ത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട് . പ്ര സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പ്രതികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കുമെന്ന് വ്യക്തമാക്കി . അന്വേഷണസംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി . സര്‍ക്കാര്‍ കോടതിയിൽ റോയ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അറിയിച്ചു .
പ്രതിഭാഗം കോടതിയില്‍ വാദിച്ചത്പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് .ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത് ജനുവരി 31നാണ് . എ.സി.പി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരേ അപകടത്തില്‍ മരിച്ച മോഡലുകളുടെ ബന്ധുക്കള്‍ രംഗത്ത് വന്ന സാഹചര്യമുണ്ടായിരുന്നു . പെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ട് പങ്കുണ്ടോ എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അപകടത്തില്‍ കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന്‍ വ്യക്തമാക്കി.
മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാവാം ഡിവൈസുകള്‍ റോയി നശിപ്പിച്ചത്. റോയിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മദ്യമോ മറ്റോ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാവാം അപകടമുണ്ടായത്.
റോയിയെ വെള്ളപൂശാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും നസീമുദ്ദീന്‍ വ്യക്തമാക്കി. ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചത്തലത്തിലാണ് അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























