ഒരു കേസില്‍ തുടരന്വേഷണം നടത്തുക എന്നുള്ളത് ആ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ അധികാര പരിധിക്കുള്ള കാര്യമാണ്... ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഫോണുകള്‍ ആവശ്യപ്പെടുന്നത്.. നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നതിങ്ങനെ...

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളാണ് ദിനംപ്രതി പുറത്ത് വരുകയാണ്. കൂടുതൽ വെളിപ്പെടുത്തലുകൾ കൂടുതൽ തെളിവുകൾ എല്ലാം ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ പറയുന്നത് സ്വാഭാവികമായ കാര്യമാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നത്. എന്നാല്‍ വസ്തുതകളെ കുറിച്ച് കോടതി വിചാരണ നടത്തുകയും ദിലീപിന്റെ വക്കീല്‍ അതിന്റെ കൗണ്ടർ പറയുകയും ചെയുമ്പോഴാണ് സത്യാവസ്ഥ നമുക്ക് മനസ്സിലാവുക. ഒരു കേസില്‍ തുടരന്വേഷണം നടത്തുക എന്നുള്ളത് ആ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ അധികാര പരിധിക്കുള്ള കാര്യമാണ്.
കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി പോലും ആവശ്യമില്ല, കോടതിയെ അറിയിച്ചാല്‍ മതിയെന്നാണ് പൊതുവെ നിയമവിദഗ്ധർ പറയുന്നത്. എന്നാല്‍ ഏപ്രില്‍ 15 നകം അന്വേഷണം അവസാനിപ്പിക്കണമെന്ന് ഇവിടെ കോടതി പറഞ്ഞിട്ടുണ്ട്. അതിനെ വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും സജി നന്ത്യാട്ട് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിലെ ചില വീഴ്ചകള്‍ നികത്താന്‍ വേണ്ടിയിട്ടാണോ ബാലചന്ദ്ര കുമാറിനെ രംഗത്ത് ഇറക്കിയതെന്ന ഹൈക്കോടതിയുടെ ഒരു പരാമർശം ഉണ്ടായിരുന്നു. ആ ഒരു പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ വക്കീലായ രാമന്‍പിള്ള ഇത്തരമൊരു സാധ്യത തേടിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പക്ഷെ തുടരന്വേഷണം എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് നേരത്തെ തന്നെ പലപ്പോഴും ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു. ആറ് മാസം കൂടി അന്വേഷണത്തിന് ചോദിച്ചപ്പോള്‍ മൂന്ന് മാസമാണ് അനുവദിച്ചത്. ബാലചന്ദ്രകുമാറിന്റെ വരവാണല്ലോ ഈ കേസിലെ തുടരന്വേഷണത്തിന്റെ താക്കോല്‍ എന്ന് പറയുന്നത്. തുടരന്വേഷണത്തിന് കിട്ടിയ ആ ചാന്‍സ് അവർ ഉപയോഗിച്ചു. അതുപോലെ ദിലീപിന്റെ വക്കീലും അവർക്ക് കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കും. വാദിയായാലും പ്രതിയായാലും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വാഭാവികമായ കാര്യമാണ്. കോടിതിയിലെ ഒരു പ്രക്രിയയാണ്. ഒളിപ്പിക്കാന്‍ പറ്റും എന്ന് നമുക്ക് അറിയാം. അതൊക്കെ തിരിച്ചെടുക്കാന്‍ കഴിയുന്നതുമാണ്. ഡിസംബറില്‍ ബാലചന്ദ്രകുമാർ എന്നായാള്‍ വെളിപ്പെടുത്തലുകളുമായി വരുന്നുവെന്ന മനസ്സിലാക്കിയ ദിലീപ് തന്റെ ഫോണുകള്‍ വക്കീല്‍ മുഖേന ബോംബൈയിലേക്ക് അയക്കുകയായിരുന്നു.
ബാലചന്ദ്രകുമാർ നടത്തിയ സംഭാഷണങ്ങള്‍ തിരിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടികൂടിയായിരുന്നു ഇത്തരമൊരു നീക്കം. ഒരു വ്യക്തി അയച്ചാല്‍ ഫോറന്‍സിക് പരിശോധന നടത്തില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അങ്ങനെയാണ് വക്കീല്‍ മുഖേന അയക്കുന്നത്. അതിടെയാണ് ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്യുന്നത്. അതിന്റെ അവസാന നിമിഷമാണ് ക്രൈംബ്രാഞ്ച് ഈ ഫോണുകള്‍ ആവശ്യപ്പെടുന്നതെന്നും നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നു. ഫോണില്‍ നിന്നും നശിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ തിരിച്ചെടുക്കുന്നതിന് ഒരു പ്രയാസവും ഇല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തന്നെ കുടുക്കാനുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഫോണില്‍ ഉണ്ടെങ്കില്‍ ദിലീപ് എന്നല്ല ആരും തന്നെ ഫോണ്‍ കൊണ്ടുപോയി അന്വേഷണ സംഘത്തിന് കൊടുക്കില്ല. ഒന്നും ഒളിക്കാനില്ലാത്തത് കൊണ്ടാണ് ഏഴ് ഫോണുകള്‍ കോടതിയില്‍ കൊണ്ടുപോയി കൊടുത്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























