Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു

19 DECEMBER 2025 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

ആലപ്പുഴ എടത്വായിൽ കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11 ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും

അധികാരത്തിന്റെ ഹുങ്കില്‍ പോലീസ് ചമച്ച കള്ളക്കഥകളെ നിയമപോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞ് എറണാകുളം സ്വദേശിനി ഷൈമോള്‍ നേടുന്നത് സമാനതകളില്ലാത്ത വിജയം. ഗര്‍ഭിണിയായിരിക്കെ പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് എസ്.എച്ച്.ഒയുടെ മര്‍ദനമേല്‍ക്കേണ്ടി വരികയും, പിന്നീട് തനിക്കെതിരെ തന്നെ പോലീസ് കെട്ടിച്ചമച്ച കേസുകളെ നേരിടുകയും ചെയ്ത ഷൈമോളിന്റെ പോരാട്ടം ഒടുവില്‍ വിജയത്തിലേക്ക്. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഹൈക്കോടതി ഇടപെടലിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഷൈമോളിന്റെ വാദങ്ങള്‍ ശരിയാണെന്ന് അടിവരയിടുകയാണ്.

യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ സ്റ്റേഷനില്‍ പൊലീസ് വളഞ്ഞിട്ട് ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത് 2025 സെപ്റ്റംബറിലായിരുന്നു.. രണ്ടര വര്‍ഷം നിയമവഴിയിലൂടെ സഞ്ചരിച്ചപ്പോഴാണ് സുജിത്തിന് ആ ദൃശ്യങ്ങള്‍ ലഭിച്ചതും കുറ്റവാളികളെ ശിക്ഷിക്കാനായതും. അതു പോലെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഷൈമോള്‍ക്കേറ്റ ക്രൂരദൃശ്യവും പുറത്തെത്താന്‍ വേണ്ടിവന്നത് ഒരു വര്‍ഷം നീണ്ട നിയമപോരാട്ടമായിരുന്നു. രണ്ടിടത്തും രക്ഷയ്ക്കെത്തിയത് സുപ്രീം കോടതിയുടെ ഇടപെടലില്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളാണ്. ഈ സിസിടിവി പോലീസിന്റെ കൈയ്യിലുണ്ടായിട്ടും നീതി തേടി ഷൈമോള്‍ക്ക് അലയേണ്ടി വന്നു. ദൃശ്യം പുറത്തു വരും മുമ്പ് സിഐ പ്രതാപചന്ദ്രനെതിരെ നടപടി എടുക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല.

 

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം 'ബെന്‍ ടൂറിസ്റ്റ് ഹോമും' ഹോട്ടലും നടത്തുന്ന ബെന്‍ജോ ബേബിയുടെ ഭാര്യയാണ് ഷൈമോള്‍. തന്റെ കുടുംബത്തോടൊപ്പം സമാധാനപരമായി ബിസിനസ് നടത്തിവന്ന ഷൈമോള്‍, പോലീസിന്റെ അനീതിക്കെതിരെ പ്രതികരിച്ചതോടെയാണ് അധികൃതരുടെ കണ്ണിലെ കരടായത്. ഹോട്ടല്‍ ജീവനക്കാരെ പോലീസ് മര്‍ദിക്കുന്നത് ഷൈമോളിന്റെ ഭര്‍ത്താവ് ബെന്‍ജോ മൊബൈലില്‍ പകര്‍ത്തിയതായിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടി ബെന്‍ജോയെ പോലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനെ പോലീസ് ജീപ്പില്‍ കൊണ്ടുപോകുന്നത് കണ്ട് പിന്നാലെ ഓട്ടോറിക്ഷ വിളിച്ച് സ്റ്റേഷനിലെത്തിയ ഷൈമോള്‍ കണ്ടത് ഭര്‍ത്താവിനെ പോലീസ് ക്രൂരമായി മര്‍ദിക്കുന്ന കാഴ്ചയാണ്.

ഭര്‍ത്താവിനെ എന്തിനാണ് തല്ലുന്നത് എന്ന് ചോദിച്ച ഷൈമോളെ അന്ന് നോര്‍ത്ത് സിഐ ആയിരുന്ന കെ.ജി. പ്രതാപചന്ദ്രന്‍ നെഞ്ചില്‍ പിടിച്ച് തള്ളുകയും കരണത്തടിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെയായിരുന്നു ഈ അതിക്രമം. മര്‍ദനമേറ്റ ഷൈമോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ പോലീസ് മറ്റൊരു തന്ത്രം മെനഞ്ഞു. സിഐയുടെ ദേഹം ഷൈമോള്‍ മാന്തിപ്പൊളിച്ചു. സ്റ്റേഷനിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി. ഇങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ഷൈമോളിനെതിരെ പോലീസ് കള്ളക്കേസ് എടുത്തു. ഈ കള്ളക്കേസായിരുന്നു ഷൈമോളെ പോട്ടത്തിന് ഇറക്കിയത്.

 

തന്റെയും ഭര്‍ത്താവിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ ഷൈമോള്‍ കോടതിയെ സമീപിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ തരാതിരിക്കാന്‍ പോലീസ് പല കാരണങ്ങള്‍ പറഞ്ഞെങ്കിലും ഹൈക്കോടതിയുടെ കര്‍ശന ഉത്തരവിലൂടെ ദൃശ്യങ്ങള്‍ ഷൈമോള്‍ക്ക് ലഭിച്ചു. ഈ ദൃശ്യങ്ങളില്‍ പോലീസിന്റെ മര്‍ദനവും ഷൈമോള്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ വ്യാജമാണെന്നും വ്യക്തമായതോടെ പോലീസിന്റെ കള്ളക്കഥകള്‍ പൊളിഞ്ഞു. മര്‍ദിച്ച സിഐക്കെതിരെ എറണാകുളം എസിജെഎം കോടതിയില്‍ ഷൈമോള്‍ നല്‍കിയ സ്വകാര്യ അന്യായം ഇപ്പോഴും തുടരുകയാണ്. 'നീതി ലഭിക്കുന്നത് വരെ ഈ പോരാട്ടം നിര്‍ത്തുകയില്ല' എന്ന് ഉറച്ച ശബ്ദത്തോടെ ഷൈമോള്‍ പറയുന്നു. പോലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന ഈ ദമ്പതിമാര്‍ ഇന്ന് ഒരു നാടിന് മുഴുവന്‍ മാതൃകയാണ്അധികാരത്തിന് മുന്നില്‍ മുട്ടുമടക്കാത്ത സാധാരണക്കാരന്റെ പോരാട്ട വീര്യത്തിന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (22 minutes ago)

മ​ല​യാ​ളി മ​രി​ച്ചു....  (40 minutes ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (56 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (1 hour ago)

റബർവിലയിൽ കുത്തനെ ഇടിവ്  (1 hour ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (2 hours ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (2 hours ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (2 hours ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (3 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (3 hours ago)

Malayali Vartha Recommends