അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തും അഭിപ്രായ ഭിന്നത; ചെന്നിത്തലയെ തള്ളി ഉമ്മന്‍ ചാണ്ടി

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തും അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പാടെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. പദ്ധതിയെക്കുറിച്ച് പൊതു ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും പറഞ്ഞു.
എന്നാല്‍, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍

ഉയര്‍ന്നതിനു പിന്നാലെയാണ് പ്രതിപക്ഷത്തും സമാനമായ രീതിയില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ തലപൊക്കിയത്.
https://www.facebook.com/Malayalivartha























