അടിമാലിയില്‍ കൊക്കയിലേക്ക് തെന്നിമാറിയ ബസ് സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നു ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊക്കയിലേക്ക് തെന്നിമാറിയ കെ.എസ്.ആര്‍.ടി.സി ബസ് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നു.തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം.കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം രണ്ടാംമൈലില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് യാത്രക്കാരെ ഭീതിയുടെ മുള്‍മുനയിലെത്തിച്ച അപകടമുണ്ടായത്.കരിങ്കല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്.ബസ്സ് ഇവിടെ ബസ്സ് തടഞ്ഞ് നിന്നില്ലെങ്കില്‍ അഗാധഗര്‍ത്തത്തിലേക്ക് വീഴുമായിരുന്നെന്നാണ് യാത്രക്കാരുടെ നേര്‍സാക്ഷ്യം.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുബോഴാണ് ബസ് റോഡില്‍ നിന്ന് തെന്നിമാറിയത്.തൊട്ടടുത്ത് അഗാധമായ കൊക്കയായിരുന്നെങ്കിലും സംരക്ഷണ ഭിത്തിയില്‍ തട്ടി ബസ് നില്‍ക്കുകയായിരുന്നു.മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തിയ ബസിലെ യാത്രക്കാരാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. അപകടത്തില്‍ പെടുമ്ബോള്‍ 50 ലേറെ യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നെന്നാണ് ലഭ്യമായ വിവരം .മഴപെയ്തതിനാല്‍ വനമേഖലയില്‍ റോഡില്‍ പായല്‍ വര്‍ദ്ധിച്ചതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമന്നാണ് നാട്ടുകാരുടെ ആരോപണം.
https://www.facebook.com/Malayalivartha























