കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ് കേരളം; സംസ്ഥാനത്ത് കനത്തമഴയിലും കാറ്റിലും മരണം പതിനാറായി; മലയോരമേഖലകളില്‍ കൂടുതല്‍ നാശനഷ്ടം; തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷം

കാലവര്‍ഷത്തെ കനത്ത മഴയിലും കാറ്റിലും വലഞ്ഞ് കേരളം. സംസ്ഥാനത്ത് മരണം പതിനാറായി. വിവിധ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വയനാട് ജില്ലയിലും മലയോരമേഖലകളിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്.
ആലപ്പുഴയിലും രണ്ടുപേര്‍ മുങ്ങിമരിച്ചു. ചേര്‍ത്തല പള്ളിപ്പുറം തോട്ടുങ്കല്‍ വിനു, ചെങ്ങന്നൂര്‍ പാണ്ടനാട് സുരേഷ് എന്നിവരാണ് മരിച്ചത്. ഇടുക്കി അടിമാലിയില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പാറക്കുടി സ്വദേശി ബിജു മരിച്ചു. ഇടുക്കിയിലെ കള്ളിമാലി വ്യൂ പോയിന്റിന്റെ അടിവാരത്താണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഒന്നരയേക്കര്‍ കൃഷിയിടം പൂര്‍ണ്ണമായി നശിച്ചു. പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. റോഡില്‍ മരങ്ങള്‍ കടപുഴകി വീണു ഗതാഗതം തടസപ്പെടുന്നുണ്ട്. മലയോര മേഖലകളിലും മലപ്പുറം ജില്ലയിലെ മിക്കപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി.
മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ മരം വീണു തടസ്സപ്പെട്ട ഗതാഗതം അഗ്‌നിശമനസേനയുടെ സഹായത്തോടെയാണു പുനഃസ്ഥാപിച്ചത്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
ഇടുക്കി, വയനാട് ജില്ലകളില്‍ കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കിയിലെ കള്ളിമാലിയില്‍ ഉരുള്‍പൊട്ടി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയും കാറ്റും മൂന്നു ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിലാണ് കാലവര്‍ഷം കനത്ത നാശം വിതച്ചത്. വയനാട്ടില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍വീണ് മരിച്ചു. ബത്തേരിക്ക് അടുത്ത് ചീരാലില്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍, കളരിക്കല്‍ ഷിഹാബിന്റെ മകള്‍ സന ഫാത്തിമ എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ അടുത്തുള്ള കുളത്തില്‍ കുട്ടികളുടെടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























