കോണ്‍ഗ്രസില്‍ പുകയുന്ന വിവാദങ്ങള്‍ക്കു നടുവില്‍ നിര്‍ണായക രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരും; യോഗത്തില്‍ പിജെ കുര്യന്‍ പരാതികളും ആക്ഷേപങ്ങളും അറിയിക്കും; ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പങ്കെടുക്കില്ല

കോണ്‍ഗ്രസിലെ പോര്‍വിളികളും ചേരിതിരിവ് രാഷ്ട്രീയവും അവസാനിക്കാത്ത ഈ സാഹചര്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ കാര്യ സമിതിയോഗം കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. പരസ്പരം പഴിചാരിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. അതുകൊണ്ടുതന്നെ ഏറ്റവും വേഗത്തില്‍ തന്നെ നേതൃമാറ്റം നടപ്പിലാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഈ വിഷയങ്ങളെല്ലാം നേതാക്കള്‍ രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ അറിയിക്കും.അതുപോലെ തന്നെ ഉമ്മന്‍ചാണ്ടിയാണ് യുവ എംഎല്‍എമാരെ തനിക്കെതിരെ തിരിയിപ്പിച്ചതെന്നാണ് പി.ജെ. കുര്യന്റെ ആരോപണം. എന്നാല്‍ അത് യുവ എംഎല്‍എമാര്‍ നിഷേധിച്ചു. തങ്ങള്‍ ആരുടെയും ചട്ടുകങ്ങളല്ലയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ തിരിച്ചടിച്ചു. നിര്‍ണായകമായ രാഷ്ട്രീയകാര്യസമിതി യോഗത്തിലേക്ക് പി.ജെ. കുര്യന്‍ എത്തുമെന്നും തന്റെ പരാതികള്‍ രാഹുല്‍ ഗാന്ധി മുന്‍പാകെ നേരിട്ട് അറിയിക്കുമെന്നും പി.ജെ. കുര്യന്‍ പറഞ്ഞു.
തനിക്കുള്ള പരാതികളും ആക്ഷേപങ്ങളും യോഗത്തില്‍ അറിയിക്കും. തന്നെ വെട്ടിനിരത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന് പി.ജെ.കുര്യന്‍ നേരത്തെ ആരോപിച്ചിരുന്നു. രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ല. സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല. എന്നാലും ഉമ്മന്‍ ചാണ്ടി സ്വന്തം അജണ്ട നടപ്പാക്കാന്‍ തന്നെ വെട്ടിനിരത്തിയതാണെന്നും പി.ജെ.കുര്യന്‍ ആരോപിച്ചിരുന്നു.
അതേസമയം രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. അപ്പോള്‍ കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ വിമര്‍ശനങ്ങളില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്ന സൂചനയുണ്ട്. ഒറ്റ തിരിഞ്ഞു ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം.
എന്നാല്‍ നാളെ നടക്കുന്ന ഏറെ പ്രാധാന്യമുള്ള രാഷ്ട്രീയകാര്യസമിതിയില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ളതിനാല്‍ ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുത്തേക്കില്ല. ഹൈക്കമാന്റ് ഇടപെട്ട് നടത്തിയ അനുനയ നീക്കങ്ങള്‍ പൊളിഞ്ഞതോടെ സംഘനാ തെരഞ്ഞെടുപ്പെന്ന ഒറ്റ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. രാഹുഗാന്ധി നേരിട്ട് വിളിച്ചാല്‍ ദില്ലിയിലെത്താമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സിലിരുപ്പ്. വ്യക്തിപരമായ കാരണങ്ങളെന്ന് ഔദ്യോഗിക വിശദീകരണം നല്‍കി തിരുവനന്തപുരത്തു തന്നെ തുടരാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേ സമയം എ ഗ്രൂപ്പ് നേതാക്കളെല്ലാം രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തും.ഐ ഗ്രൂപ്പ് വിട്ട് എ പാളയത്തിലേക്ക് നീങ്ങിയ കെ മുരളീധരന്‍ പാര്‍ട്ടിയോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വക്താവുമാകും. എന്നാല്‍ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചാല്‍ ദില്ലിയിലെത്തുമെന്നാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്ന സൂചന. പുതിയ ആവശ്യങ്ങളുന്നയിക്കാനല്ല, മറിച്ച് സംഘനാ തെരഞ്ഞെടുപ്പെന്ന ഒറ്റലക്ഷ്യത്തില്‍ ഉറച്ച് നില്‍ക്കാനാണെന്ന് മാത്രമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























