പമ്പാനദിയില്‍ നീന്തി മീന്‍ പിടിക്കുന്നതിനിടയില്‍ മത്സ്യ തൊഴിലാളി മുങ്ങി മരിച്ചു

മത്സ്യ തൊഴിലാളി പമ്പാനദിയില്‍ മുങ്ങിമരിച്ചു. പാണ്ടനാട് വെസ്റ്റ് കണ്ണങ്കര വീട്ടില്‍ പരേതനായ രാമചന്ദ്രന്റെ മകന്‍ വാവ എന്നുവിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. പമ്പാനദിയില്‍ പാണ്ടനാട് വല്യാളത്ത് കടവിലാണ് അപകടം നടന്നത്.
സുരേഷ് കുമാര്‍ നദിയില്‍ വലവിരിച്ചശേഷം നദിയില്‍ നീന്തി മത്സ്യം പിടിക്കുന്നതിനിടെ ചുഴലിരോഗം വന്ന് നദിയില്‍ മുങ്ങിപ്പോകുകയായിരുന്നു. രാവിലെ 9 മണിയോടെ കുളിക്കടവിലെത്തിയ സ്ത്രീയാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഭാര്യ: സനുജ. മക്കള്‍: അശ്വിനി, അശ്വതി, അപര്‍ണ്ണ.
https://www.facebook.com/Malayalivartha























