വൈറ്റിലയിൽ വാഹനാപകടം ; ഇടുക്കി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

വൈറ്റിലയിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ഇടുക്കി സ്വദേശികളായ രണ്ടു പേർ മരിച്ചു. ഈട്ടിത്തോപ്പ് തേക്കിൻകാനം കല്ലു കരോട്ട് സുജേഷ് 23, കൂട്ടാർ കട്ടയക്കാനം കുന്നുംപുറത്ത് ബിബിൻ 23 എന്നീവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കട്ടയക്കാനം വരിക്കത്തറപ്പേൽ അഖിൽ വി.കെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 2 മണിയോടെയാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha























