കലഹമൊഴിയാതെ കോൺഗ്രസ്സ് ; രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിലെ തര്‍ക്കവും പഴിചാരലും നാലാം ദിവസവുംതുടരുന്നു

രാജ്യസഭാ സീറ്റ് കേരളം കോൺഗ്രസിന് നൽകിയതിന് ശേഷമുള്ള വിവാദങ്ങൾ കോൺഗ്രസിനെ കാര്യമായി തന്നെ ബാധിക്കുന്നു. ഇതുമായി തുടരുന്ന പരസ്യ പ്രാസ്താവനകൾ അവസാനിപ്പിക്കാൻ നേതാക്കന്മാർ തായ്യാറാകുന്നില്ല. ജോസഫ് വാഴക്കൻ അടക്കമുള്ളവർ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നു. ഇത്തരത്തിൽ കലഹം തുടരുന്ന സാഹചര്യത്തിൽ അത് കോൺഗ്രസിലെ പുനഃ സംഘടനയെ കാര്യമായിത്തന്നെ ബാധിക്കും.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിലെ തര്‍ക്കവും പഴിചാരലും നാലാം ദിവസവും കോണ്‍ഗ്രസില്‍ തുടരുന്നതിന് ഇടയിലാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് വൈകുന്നേരം ചേരുന്നത്. രാഷ്ട്രീയകാര്യ സമിതി ചേരുന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി ചോദിക്കുന്നതിനിടയില്‍ ഇന്നതെ യോഗത്തില്‍ പങ്കെടുക്കാതെ ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോകും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷം ഇത് ആദ്യമായിട്ടാണ് ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോകുന്നത്. കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും നടക്കുന്ന രോഷമാണ് ഉമ്മന്‍ ചാണ്ടി വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha























