ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം.... ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം. 81 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണത്തിലും ബി.ജെ.പിയാണ് മുന്നിലുള്ളത്.
31 ജില്ല പഞ്ചായത്തുകളില്‍ വോട്ടെണ്ണിത്തുടങ്ങിയതില്‍ 15 ഇടത്ത് ബി.ജെ.പിയാണ് മുന്നില്‍. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.54 മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് രണ്ടിടത്തും ആം ആദ്മി പാര്‍ട്ടി ഒരിടത്തുമാണ് മുന്നിലുള്ളത്.
231 താലൂക്ക് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ 51 ഇടത്താണ് ബി.ജെ.പി മുന്നിലുള്ളത്. കോണ്‍ഗ്രസ് ഏഴിടത്താണ് മുന്നില്‍. തദ്ദേശ സ്ഥാപനങ്ങളിലെ 8235 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഭവ്‌നഗര്‍, ജാംനഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
576ല്‍ 483 സീറ്റും ബി.ജെ.പി നേടിയിരുന്നു. 27 സീറ്റ് ആം ആദ്മി പാര്‍ട്ടി നേടി. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നേടിയതിന്റെ പകുതി സീറ്റുകള്‍ പോലും നേടാനായില്ല.
"
https://www.facebook.com/Malayalivartha























