നമ്മുടെ രാഹുല്‍ ഗാന്ധിക്ക് ട്രോളോട് ട്രോള്.... എങ്ങനെ ട്രോളന്‍മാര്‍ ഇറങ്ങാതിരിക്കും?കാരണം ബി.ജെ.പിക്ക് വഴിയൊരുക്കി മോദിക്ക് വഴിവെട്ടി രാഹുലിന്റെ അന്തകര്‍, അതും കോണ്‍ഗ്രസുകാര്‍ തന്നെ വന്നാല്‍ പിന്നെ എന്തു ചെയ്യും?

നമ്മുടെ രാഹുല്‍ ഗാന്ധിക്ക് ട്രോളോട് ട്രോള്. എങ്ങനെ ട്രോളന്‍മാര്‍ ഇറങ്ങാതിരിക്കും. കാരണം ബി.ജെ.പിക്ക് വഴിയൊരുക്കി മോദിക്ക് വഴിവെട്ടി രാഹുലിന്റെ അന്തകര്‍, അതും കോണ്‍ഗ്രസുകാര്‍ തന്നെ വന്നാല്‍ പിന്നെ എന്തു ചെയ്യും?
തലസ്ഥാനത്ത് നടക്കുന്നത് ചില വെടിക്കെട്ട് നാടകങ്ങളാണ്. ഇത്രയും നിര്‍ണായകമായ പോരാട്ടത്തില്‍ കേരളത്തില്‍ മികച്ച സ്ഥാനാര്‍ഥികളെ ഇറക്കുന്നതിന് പകരം കടല്‍ക്കിഴവന്‍മാരെ ഇറക്കി ഉള്ള ജയവും കൂടി ഇല്ലാതാക്കുകയാണ് ടീം കോണ്‍ഗ്രസ്. യുവാക്കളെ ഇറക്കാതെ, മികവുള്ളവരെ ഇറക്കാതെ തലസ്ഥാനം ഭദ്രമായി ബി.ജെ.പിയെ ഏല്‍പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസുകാര്‍.
ശശി തരൂര്‍ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ... അങ്ങനെയെങ്കില്‍ തലസ്ഥാനം കാണാന്‍ പോകുന്നത് സിപിഎം ബി.ജെ.പി പോരാട്ടമായിരിക്കും. ഏതായാലും ഇതൊന്നും അറിയാതെ രാഹുല്‍ തലകുത്തി മറിഞ്ഞ് മുന്നോട്ട് പോവുകയാണ്. .
തമിഴ്‌നാട്ടിലെ പ്രചാരണ പരിപാടിക്കിടെ മെയ് വഴക്കവും ഫിറ്റ്‌നസും പ്രകടമാക്കി രാഹുല്‍ ഗാന്ധി. സ്‌കൂള്‍ വിദ്യാര്‍ഥിക്കൊപ്പം പുഷ് അപ് എടുത്ത രാഹുല്‍ അവര്‍ക്കൊപ്പം നൃത്തവും ചെയ്തു...
തക്കല മുളഗുമൂഡ സെന്റ് ജോസഫ് മെട്രിക്കുലേഷന്‍ സ്‌കൂളായിരുന്നു വേദി. പുഷ് അപ് എടുക്കാനാവുമോ എന്നും 15 എണ്ണം ആയാലോ എന്നുമുള്ള മെരോലിന്‍ ഷെനിംഗ എന്ന വിദ്യാര്‍ഥിനിയുടെ വെല്ലുവിളി സ്വീകരിച്ച രാഹുല്‍ വിദ്യാര്‍ഥിനിയോടൊപ്പം പുഷ്അപ് എടുക്കാന്‍ ആരംഭിച്ചു.
14 എണ്ണമായപ്പോള്‍ ഒന്നു നിര്‍ത്തി. ഇനി അല്‍പം കടുപ്പത്തിലാക്കാം എന്നു പറഞ്ഞ് ഒറ്റക്കൈ കൊണ്ടാണ് അവസാന പുഷ് അപ് എടുത്തത്. നിറഞ്ഞ കയ്യടിയോടെയാണു സദസ്സ് പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ രാഹുല്‍ വിഡിയോ പിന്നീടു പോസ്റ്റ് ചെയ്തു.
വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത രാഹുലിനൊപ്പം ടിഎന്‍സിസി പ്രസിഡന്റ് കെ.എസ്. അഴഗിരി, ദിനേശ് ഗുണ്ടുറാവു എന്നിവരും കൈകോര്‍ത്തു. എന്തായാലും ഇനി ഡാന്‍സ് മാത്രമേ നടക്കൂ. പിന്നെ പുഷ് അപും. കാരണം രാഹുല്‍ ഗാന്ധിക്ക് ഇനി കടലില്‍ ചാടാന്‍ തല്‍ക്കാലം പറ്റില്ല അത്ര തന്നെ.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കടലില്‍ പോകുന്നതിനു വിലക്ക് .. അതും കന്യാകുമാരി തേങ്ങാപട്ടണത്ത് രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നതു തടഞ്ഞുവെന്നത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം ജില്ലാഭരണകൂടമാണു വിലക്കേര്‍പ്പെടുത്തിയത്.
കേരള സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്തിരുന്നു. കൊല്ലം വാടി തുറമുഖത്തുനിന്ന് ബോട്ടില്‍ ആഴക്കടലിലേക്കു പോയി മടങ്ങിയ ശേഷം തങ്കശേരി കടല്‍ തീരത്ത് വള്ളത്തിലിരുന്ന് മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയും ചെയ്തിരുന്നു.
അപ്പോള്‍ പിന്നെ കടലില്‍ ചാടുന്നതും ക്യാമറ കൂടെ ചാടുന്നതും ഇനി തല്‍ക്കാലം നടക്കില്ലെന്ന് സാരം. ഇതിനിടയിലാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്
https://www.facebook.com/Malayalivartha























