'പബ്ജി'യുടെ വിലക്ക് ഉടനൊന്നും നീങ്ങില്ല; സൂചനകൾ പുറത്ത് വിട്ട് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍

ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചപ്പോൾ യുവാക്കളെ ഒരുപോലെ വേദനിപ്പിച്ച ഒന്നാണ് 'പബ്ജി'യുടെ വിലക്ക്. യുവാക്കൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 'പബ്ജി' ഉടൻ തുടങ്ങുമെന്ന്. എന്നാൽ 'പബ്ജി'യുടെ വിലക്ക് ഉടനൊന്നും നീങ്ങില്ലെന്ന സൂചനകൾ ലഭിക്കുകയാണ്. ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായിരുന്ന 'പബ്ജി' മാസങ്ങളായി കളിക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് എല്ലാവരും.
ഇതുള്‍പെടെ 100ലേറെ ചൈനീസ് മൊബൈല്‍ ആപുകള്‍ക്കാണ് പണി കിട്ടിയിരിക്കുന്നത്. കൗമാരക്കാരുടെ ഇഷ്ട ഗെയിമായിരുന്ന 'പബ്ജി' ഹിംസയെ പ്രോല്‍സാഹിപ്പിക്കുന്നതും അശ്ലീലവും അതില്‍ മാത്രമായി മുഴുകാന്‍ പ്രേരിപ്പിക്കുന്നവയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഗെയിമുകളും മറ്റും വികസിപ്പിക്കാനായി സ്ഥാപിച്ച പ്രത്യേക കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതികരണം. മൊബൈല്‍ ഫോണുകള്‍ വഴിയും മറ്റും ലഭ്യമായ പല ഗെയിമുകളും 'ഹിംസ നിറഞ്ഞതും അശ്ലീലവും അതില്‍ മുഴുകാന്‍ നിര്‍ബന്ധിക്കുന്നതും ഒപ്പം കുരുന്നു മനസ്സുകളെ സങ്കീര്‍ണമാക്കുന്നതുമാണെന്നും പബ്ജി അതില്‍ ഒന്നു മാത്രമാണെന്നും' ജാവ്ദേക്കര്‍ പറഞ്ഞു.
അവയെ വിമര്‍ശിക്കുന്നതിന് പകരം 'മേക് ഇന്‍ ഇന്ത്യ' കാമ്ബയിനില്‍ ഉള്‍പെടുത്തി സ്വന്തം ഗെയിമുകള്‍ വികസിപ്പിക്കുക മാത്രമാണ് മുന്നിലുള്ള മറ്റൊരു മാർഗം. പുതുതായി സ്ഥാപിച്ച ഗെയിമിങ് കേന്ദ്രത്തില്‍ വി.എഫ്.എക്, ഗെയിമിങ്, ആനിമേഷന്‍ എന്നിവ ഉള്‍പെടുത്തിയ കോഴ്സ് പഠിപ്പിക്കും. ഈ വര്‍ഷം മുതല്‍ തന്നെ കോഴ്സുകള്‍ ആരംഭിക്കും.
ബോംബെ ഐ.ഐ.ടിയുമായി സഹകരിച്ചാണ് സെന്‍റര്‍ ഓഫ് എക്സലന്‍സ് എന്ന പേരില്‍ സ്ഥാപനം പ്രവർത്തിക്കുക. ഗെയിമിങ്, അനുബന്ധ മേഖലകള്‍ എന്നിവക്ക് ഈ കേന്ദ്രത്തില്‍ സവിശേഷ പ്രാധാന്യം നല്‍കുവാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha























