Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം. 81 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണത്തിലും ബി.ജെ.പിയാണ് മുന്നിലുള്ളത്. 31 ജില്ല പഞ്ചായത്തുകളില്‍ വോട്ടെണ്ണിത്തുടങ്ങിയതില്‍ 15 ഇടത്ത് ബി.ജെ.പിയാണ് മുന്നില്‍. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്

02 MARCH 2021 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം. 81 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണത്തിലും ബി.ജെ.പിയാണ് മുന്നിലുള്ളത്.

31 ജില്ല പഞ്ചായത്തുകളില്‍ വോട്ടെണ്ണിത്തുടങ്ങിയതില്‍ 15 ഇടത്ത് ബി.ജെ.പിയാണ് മുന്നില്‍. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

54 മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് രണ്ടിടത്തും ആം ആദ്മി പാര്‍ട്ടി ഒരിടത്തുമാണ് മുന്നിലുള്ളത്. 231 താലൂക്ക് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ 51 ഇടത്താണ് ബി.ജെ.പി മുന്നിലുള്ളത്. കോണ്‍ഗ്രസ് ഏഴിടത്താണ് മുന്നില്‍. തദ്ദേശ സ്ഥാപനങ്ങളിലെ 8235 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഭവ്‌നഗര്‍, ജാംനഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 576ല്‍ 483 സീറ്റും ബി.ജെ.പി നേടിയിരുന്നു. 27 സീറ്റ് ആം ആദ്മി പാര്‍ട്ടി നേടി.

കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നേടിയതിന്റെ പകുതി സീറ്റുകള്‍ പോലും നേടാനായില്ല. തീര്‍ന്നില്ല പുതുച്ചേരി നീക്കത്തിനൊരുങ്ങുകയാണ് ബി.ജെ.പി. മുപ്പതിനായിരം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്ന് 1,500 വോട്ട് നേടിയ സംസ്ഥാന അധ്യക്ഷനെയും 174 വോട്ട് നേടിയ ഉപാധ്യക്ഷനെയും വെച്ചു പുതുച്ചേരിയില്‍ ഭരണം പിടിയ്ക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പി. ബലം കോണ്‍ഗ്രസ് വിട്ടുവന്ന എം.എല്‍.എമാരും സഖ്യകക്ഷികളായ എന്‍.ആര്‍.കോണ്‍ഗ്രസും എ.ഐ.എ.ഡി.എം.കെയുമാണ്.

ബി.ജെ.പിയ്ക്ക് ഇത്തവണ അഭിമാന പോരാട്ടമാണെങ്കില്‍ കോണ്‍ഗ്രസിന് അഗ്നിപരീക്ഷയാണ്. കഴിഞ്ഞ തവണ പേരിന് മാത്രം മത്സരിച്ച ബി.ജെ.പി. ഇപ്രാവശ്യം ഭരണം പിടിയ്ക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രംഗത്തിറങ്ങുന്നത്.

2016 തിരഞ്ഞെടുപ്പില്‍ വെറും രണ്ടര ശതമാനമായിരുന്നു ബി.ജെ.പി.യുടെ വോട്ട് വിഹിതം. അരനൂറ്റാണ്ടിലേറെയായി പുതുച്ചേരിയിലെ നിര്‍ണായ ശക്തിയായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേതാക്കാന്മാരുടെ കൊഴിഞ്ഞു പോക്കാണ്.

തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന നാല് മേഖലകള്‍ ഉള്‍പ്പെടുന്ന കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി. ഇംഗ്ലീഷും ഫ്രഞ്ചും അടക്കം അഞ്ച് ഔദ്യോഗിക ഭാഷകളുള്ള ഇവിടുത്തെ 30 സീറ്റുകളില്‍ 23 സീറ്റുകള്‍ പുതുച്ചേരി മേഖലയിലാണ്. കാരയ്ക്കലില്‍ അഞ്ച് സീറ്റുകളും മാഹി, ആന്ധ്രയോട് ചേര്‍ന്നുള്ള യാനം എന്നിവിടങ്ങളില്‍ ഒരോ സീറ്റുകളുമാണുള്ളത്.

തിരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എമാര്‍ കൂറുമാറുന്നത് പുതുച്ചേരിയില്‍ പുതിയ കാര്യമല്ല. ശരാശരി 33,000 വോട്ടര്‍മാരുള്ള ഇവിടുത്തെ മണ്ഡലങ്ങളില്‍ വിജയം തീരുമാനിക്കപ്പെടുന്നത് രാഷ്ട്രീയം മാത്രമല്ല. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവത്തിന് പാര്‍ട്ടികളുടെ നയത്തേക്കാള്‍ പ്രധാന്യമുണ്ട്. 1964 മുതല്‍ ഇതുവരെ നടന്ന 13 തിരഞ്ഞെടുപ്പുകളിലും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയെങ്കിലും വിജയിച്ചിട്ടുണ്ട്. പലപ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വതന്ത്രരുടെ പിന്തുണ നിര്‍ണായകമായിരുന്നു.

2011-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് എന്‍.ആര്‍.കോണ്‍ഗ്രസ് രൂപവത്കരിച്ച രംഗസാമി അധികാരത്തിലെത്തിയത് വ്യക്തിപ്രഭാവം കൊണ്ടാണ്. പുതുച്ചേരിയിലെ കാമരാജ് എന്നറിയപ്പെട്ടിരുന്ന രംഗസാമി ഇപ്പോള്‍ ഇറങ്ങുന്നതും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ്.

പക്ഷേ, സഖ്യത്തിന്റെ നേതൃത്വം കൈക്കലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ നിലപാട് നിര്‍ണായകമാകും. കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ നമശിവായമായിരിക്കും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സര്‍ക്കാരില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന നമശിവായം പാര്‍ട്ടി വിട്ടത് മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിലാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കളത്തിലുണ്ടായിരുന്നില്ലെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്ത നാരായണസാമിയുടെ ചുമലിലാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ മുഴവന്‍ ഭാരവും. ഇത്തവണത്തെ പരാജയം പാര്‍ട്ടിയുടെ അടിവേരറക്കുമെന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ഡി.എം.കെയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക അടക്കമുള്ള വലിയ വെല്ലുവിളിയാണ് നാരായണസാമി നേരിടുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ.-കോണ്‍ഗ്രസ് സഖ്യം മിക്കവാറും ഉറപ്പാണെങ്കിലും പുതുച്ചേരിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഡി.എം.കെ. നീക്കം നടത്തുന്നുണ്ട്. മുമ്പ് നാല് തവണ പുതുച്ചേരി ഭരിച്ച പാര്‍ട്ടിയാണ് ഡി.എം.കെ. എന്നാല്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള പോരാട്ടം എന്ന നിലയില്‍ സഖ്യം തുടരാനാണ് കൂടുതല്‍ സാധ്യത. പക്ഷേ, പകുതിയോളം സീറ്റുകള്‍ ആവശ്യപ്പെട്ടേക്കാം.

കഴിഞ്ഞ തവണ എന്‍.ആര്‍.കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും ഒന്നിച്ച് എതിരിട്ട എ.ഐ.എ.ഡി.എം.കെ. ഇത്തവണ ബി.ജെ.പി. സഖ്യത്തിലാണ് മത്സരിക്കാനാണ് ഒരുങ്ങുന്നത്. സംഘടനാബലത്തില്‍ ബി.ജെ.പിയെക്കാള്‍ ബഹുദൂരം മുന്നിലുള്ള എ.ഐ.എ.ഡി.എം.കെ. സീറ്റുകളുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ച തയ്യാറായില്ലെങ്കില്‍ സഖ്യം തകരും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (19 minutes ago)

ഇനി ദളപതി യുഗം  (27 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (40 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends