ഇന്ത്യ ലോകത്തിന്റെ നെറുകയിലേയ്ക്ക് ചവിട്ടികയറുമ്പോള്‍ ചൈനയില്‍ അസ്വസ്ഥതകള്‍ തലപൊക്കും..തന്റെ സ്വാധീനം ഉറപ്പിക്കുന്നതിന് പലതരത്തിലുള്ള മാര്‍ഗങ്ങളും ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന സ്വീകരിക്കാറുണ്ട്... കയ്യോടെ പൊക്കി ഇന്ത്യ

ഇന്ത്യ ലോകത്തിന്റെ നെറുകയിലേയ്ക്ക് ചവിട്ടികയറുമ്പോള്‍ ചൈനയില്‍ അസ്വസ്ഥതകള്‍ തലപൊക്കും. തന്റെ സ്വാധീനം ഉറപ്പിക്കുന്നതിന് പലതരത്തിലുള്ള മാര്‍ഗങ്ങളും ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന സ്വീകരിക്കാറുണ്ട്. സാങ്കേതികവിദ്യയുടെ മോഷണം മുതല്‍ സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളെ കടക്കെണിയിലാക്കി വരുതിയിലാക്കുക വരെ തന്ത്രപരമായ മേല്‍ക്കോയ്മക്കുള്ള ചൈനീസ് മാര്‍ഗങ്ങളാണ്.
ബ്രഹ്മപുത്രയില്‍ വെറും 24 കിലോമീറ്റര്‍ പരിധിയില്‍ ഉയര്‍ന്ന ചൈനയുടെ മൂന്ന് കൂറ്റന്‍ ഡാമുകളാണ് ഈ ആശങ്കക്കുള്ള പ്രധാന അടിസ്ഥാനം. തീര്‍ന്നില്ല മുംബൈയില്‍ വൈദ്യുതി മുടങ്ങിയതിന് പിന്നില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യാ ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അഞ്ച് മണിക്കൂറോളം മുംബൈയില്‍ വൈദ്യുതി നിലച്ചത്. ഇതിന് കാരണം ചൈനയുടെ സൈബര്‍ ആക്രമണം ആണെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയായത്.
വീണ്ടും ആശങ്കയായി നേരത്തെ സൂചിപ്പിച്ച ഡാം പ്രശ്നം ഉയർന്നു വരുന്നു. തന്നെ. ഏത് നിമിഷവും ഈ ജലസമ്പത്ത് നിയന്ത്രിക്കാനാവുമെന്നും ഭാവിയില്‍ ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ സമയങ്ങളില്‍ ഇതൊരു തുറുപ്പുചീട്ടായി ചൈനക്ക് പ്രയോഗിക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു.
വൈദ്യുതി നിര്‍മാണത്തേക്കാള്‍ ബ്രഹ്മപുത്ര നദിയുടെ ജലസമ്പത്ത് വഴിതിരിക്കലാണ് ചൈനീസ് പദ്ധതിയെന്ന ആശങ്കയും വ്യാപകമാണ്. ഇന്ത്യയ്ക്ക് മാത്രമല്ല ബംഗ്ലാദേശിനും ഈ ചൈനീസ് പ്രവര്‍ത്തിയില്‍ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. ഇന്ത്യയില്‍ ആകെ ലഭ്യമായ ജല സമ്പത്തിന്റെ 30 ശതമാനം ബ്രഹ്മപുത്രയുടെ സംഭാവനയാണെന്ന് മനസ്സിലാകുമ്പോഴാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിയുക.
വെള്ളത്തിന് മാത്രമല്ല ബ്രഹ്മപുത്ര നദിയിലൂടെ ഒഴുകി വരുന്ന വളക്കൂറുള്ള എക്കല്‍ മണ്ണിന് കൂടിയാണ് ചൈന അണകെട്ടിയിരിക്കുന്നത്. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളിലെ കൃഷി അവതാളത്തിലാവും. മേഖലയിലെ മണ്ണിന്റെ പ്രകൃത്യായുള്ള പോഷകവിതരണം താറുമാറാവുന്നതോടെ കാര്‍ഷികമേഖലക്ക് വലിയ തിരിച്ചടിയേല്‍ക്കേണ്ടി വരും.
തീര്‍ന്നില്ല ഇത്രയധികം നാടകീയമായ നീക്കങ്ങള്‍ ചൈന നടത്തിയിട്ടും അതിലൊന്നും പ്രതികരിക്കാത്തവര്‍ മറ്റ് ചില വിഷയങ്ങളില്‍ മുതലക്കണ്ണീര്‍ വീഴ്ത്തുകയാണ്. മാസങ്ങള്‍ നീണ്ട അസ്വാസ്ഥ്യങ്ങള്‍ക്ക് അറുതിവരുത്തി പാംഗോങ് തടാകത്തിന്റെ വടക്കന്‍ ഭാഗത്ത് നിന്ന് ചൈനീസ് സൈന്യം പിന്മാറിയെങ്കിലും കുടിച്ച വെളളത്തില്‍ വിശ്വസിക്കാനാകില്ല ചൈനയെ. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഫിംഗര്‍ 4 ലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയത്.
തന്ത്രപ്രധാന മലനിരകളായ ഫിംഗറില്‍ ചൈനയുടെ നീക്കത്തെ അതീവഗൗരവത്തോടെ ഇന്ത്യ ഉറ്റുനോക്കുകയും നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയുമാണ്.
https://www.facebook.com/Malayalivartha























