മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത സ്വവര്‍ഗ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി; പി.എച്ച്‌ഡി റിസേര്‍ചര്‍ ആയ മുപ്പത് വയസുകാരനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത് ഇരുപത്തിനാലുകാരന്‍

മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത സ്വവര്‍ഗ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി. പൂണെയില്‍ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിഗയിലെ പി.എച്ച്‌ഡി റിസേര്‍ചര്‍ ആയ മുപ്പത് വയസുകാരന്‍ സുദര്‍ശന്‍ ബാബുറാവു പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്റീരിയര്‍ ഡിസൈനറായ ഇരുപത്തിനാലുകാരന്‍ രവിരാജ് ക്ഷീര്‍സാഗറിനെ പുനെ പൊലീസ് അറസ്റ്റു ചെയ്തു. ആറു മാസം മുന്‍പ് ഒരു ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
ശനിയാഴ്ചയാണ് സുദര്‍ശന്‍ പണ്ഡിറ്റിന്റെ മൃതദേഹം സുസ് ഖിന്ദിയില്‍ കണ്ടെത്തിയത്. കഴുത്ത് അറുത്ത്, മുഖം കല്ലിനിടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. പോക്കറ്റില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനു ശേഷം രവീരാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസ് അറിയിച്ചു. സുദര്‍ശന്‍ പണ്ഡിറ്റിന്റെ മൃതദേഹം സുസ് ഖിന്ദിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രവിരാജ് ക്ഷീര്‍സാഗറിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha























