ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗംഭീര വിജയം; കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂട്ടരാജി; രാജി സമർപ്പിച്ചതിൽ നിയമസഭാ കക്ഷി നേതാവ് പരേഷ് ധനാനിയും

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂട്ടരാജി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡയും നിയമസഭാ കക്ഷി നേതാവ് പരേഷ് ധനാനിയും രാജിവച്ചു.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി സമര്‍പ്പിച്ചത്. ഇരുവരുടെയും രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചതായാണ് വിവരം. പരേഷ് ധനാനിയുടെ ജില്ലയായ അംറേലിയില്‍ അമ്ബത് ശതമാനത്തിലേറെ സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
ധനാനിയുടെ സ്വന്തം വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റു. സംസ്ഥാനത്ത് കോര്‍പ്പറേഷനുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയം നേടിയത്.
https://www.facebook.com/Malayalivartha























