സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിയ്‌ക്കെതിരെ പരാതിയുമായി യുവതിയും കുടുംബവും; ദൃശ്യങ്ങൾ പുറത്ത്

കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിയ്‌ക്കെതിരെ ലൈംഗികപീഡനാരോപണം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തില്‍ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മന്ത്രിക്കെതിരെ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് ബംഗളൂരുവില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനാണ് പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സമീപിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി മന്ത്രിക്കെതിരെ നല്‍കിയ തെളിവുകളും കൈമാറിയിട്ടുണ്ട്. മന്ത്രി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും പൊലീസിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























