ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി ലൈംഗീകമായി പീഡിപ്പിച്ചു ;കർണാടകയിൽ രാഷ്രീയ കോളിളക്കം

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപണം. കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിയ്ക്കെതിരെയാണ്ആരോപണംഉയര്‍ന്നിരിക്കുന്നത്.യുവതിയുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ മന്ത്രിക്കെതിരെ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു.കെ.പി.ടി.സി.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ മന്ത്രിക്കെതിരെ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.യുവതിയുടെ കുടുംബം തന്നെ സമീപിക്കുകയായിരുന്നെന്ന് ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു.അതെ സമയം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയ്ക്ക് കത്ത് അയച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.ചീഫ് ജസ്റ്റിസിന്റെ ഈ പ്രസ്താവനയും അഭിപ്രായവും പിന്‍വലിക്കണമെന്നും പ്രതിയുടെ ജാമ്യം നിയമവിരുദ്ധമെന്ന് നിരീക്ഷിച്ച ഔറംഗാബാദ് ഹൈക്കോടതി വിധി ശരിവെയ്ക്കണമെന്നും ബൃന്ദ കത്തില്‍ പറഞ്ഞു.‘പതിനാറ് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് പത്ത് പ്രാവശ്യത്തില്‍ കൂടുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ആത്മഹത്യ ചെയ്യാന്‍ വരെ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. ഇതിലെവിടെയാണ് സമ്മതത്തോടെയുള്ള ബന്ധമെന്ന് പറയാന്‍ കഴിയുന്നത്?. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം സമ്മതം എന്നതിന് യാതൊരു പ്രസക്തിയുമില്ലെന്ന് നിയമവിദഗ്ധര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്’, ബൃന്ദ കത്തില്‍ പറഞ്ഞു.
ബലാത്സംഗം ചെയ്ത ശേഷം ഇരയെ വിവാഹം ചെയ്യാമെന്ന ഉറപ്പുനല്‍കിയാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ കഴിയുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിന്റെ പരാമര്‍ശത്തിലൂടെ തെളിയുന്നത്. ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ വരെ തകര്‍ക്കുന്നതാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമെന്നും ബൃന്ദ പറഞ്ഞു.
https://www.facebook.com/Malayalivartha























