ജീവന് വേണമെങ്കില് ഒഴിഞ്ഞ് പൊയ്ക്കോണം ഐഎന്എസ് ചെന്നൈ വളഞ്ഞതോടെ ജീവനുംകൊണ്ടോടി കടല്ക്കൊള്ളക്കാര്;ലോകത്തിന് മുന്നില് തല ഉയര്ന്നി ഇന്ത്യന് നാവിക സേന,ചെങ്കടലില് അമേരിക്കയും ബ്രിട്ടണും ഒന്നിച്ച് ഹൂതികളെ തുരത്തുമ്പോള് അറബിക്കടലില് ഇന്ത്യയുടെ ഒറ്റയാള് പോരാട്ടം,തിരിച്ച് വരില്ലെന്ന് വീട്ടില് പറഞ്ഞിട്ട് വന്നാല്മതിയെന്ന് ഭീകരര്ക്ക് മുന്നറിയിപ്പ്

ചെങ്കടലില് നിന്ന് ഹൂതികളെ പറപ്പിക്കാന് അമേരിക്കയും ബ്രിട്ടനും കൂടി പയറ്റുകയാണ്. ദേ ഇപ്പുറത്ത് അറബിക്കടലില് ഇന്ത്യയുടെ ഒറ്റയാള് പോരാട്ടം. ലോകത്തിന് മുന്നില് തല ഉയര്ത്തി ഇന്ത്യന് നാവിക സേന. ജീവന് വേണമെങ്കില് ഒഴിഞ്ഞ് പൊയ്ക്കോണം. ഐഎന്എസ് ചെന്നൈ വളഞ്ഞതോടെ ജീവനുംകൊണ്ടോടി കടല്ക്കൊള്ളക്കാര്. ഇതോടെ കപ്പലും അതിലെ ജീവനക്കാരും സേഫ്. അറബിക്കടലില് രാജാക്കന്മാര് ഇന്ത്യന് നേവി തന്നെ. ഇതിന് മുന്പ് ഹൂതികള് അറബിക്കടലില് കപ്പല് റാഞ്ചാന് പ്ലാനിട്ടു അത് നാവിക സേന പൊളിച്ചടുക്കി. ഗുജറാത്തില് കയറി കപ്പല് ആക്രമിക്കാന് ശ്രമിച്ചു. അതും നാവികസേന പൊളിച്ചടുക്കി. ഇന്ത്യയുടെ രണ്ട് പടക്കപ്പലുകളാണ് സുരക്ഷയ്ക്ക് പാഞ്ഞെത്തിയത്. ഇന്ത്യയുടെ ഈ യുദ്ധക്കപ്പലുകളുടെ സുരക്ഷയിലാണ് ഇസ്രയേലി കപ്പലിനെ മുംബൈ തുറമുഖത്ത് എത്തിച്ചത്. ഇപ്പോള് കപ്പല് റാഞ്ചിയ കടല്ക്കൊള്ളക്കാരേയും തുരത്തി ഇന്ത്യന് നേവി തലയെടുപ്പോടെ തിരിച്ചെത്തി.
ആന്റി പൈറസി പട്രോളില് നിന്നു വഴിമാറ്റിയ നാവികസേന യുദ്ധക്കപ്പലായ ഐ എന് എസ് ചെന്നൈ മുഖാന്തരമാണ് റാഞ്ചിയ കപ്പലില് നാവികസേന ഉദ്യോഗസ്ഥര് ഇറങ്ങിയത്. മാരിടൈം പട്രോള് എയര്ക്രാഫ്റ്റ്, പ്രിഡേറ്റര് എംക്യു9ബി, ഇന്റഗ്രല് ഹെലോസ് എന്നിവ ഉപയോഗിച്ച് എംവി ലില നോര്ഫോള്ക് കപ്പലിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി തല്വാര്ക്ലാസ് ഫ്രിഗേറ്റ്സും മിസൈല് ബോട്ടുകളും നാല് ഡിസ്ട്രോയറുകളായ ഐഎന്എസ് കൊച്ചി, ഐഎന്എസ് കൊല്ക്കത്ത, ഐഎന്എസ് മൊര്മുഗാവോ, ഐഎന്എസ് ചെന്നൈ എന്നിവയും അറബി കടലില് വിന്യസിച്ചിട്ടുണ്ടായിരുന്നു. ബ്രസീലിലെ പോര്ട്ട് ഡു അകോയില് നിന്ന് ബഹ്റൈനിലെ ഖലീഫ ബിന് സല്മാനിലേക്ക് പോകുന്നതിനിടെയാണ് സെമാലിയയില് നിന്നും 300 നോട്ടിക്കല് മൈല് കിഴക്ക് നിന്ന് കപ്പല് റാഞ്ചിയത്. മാള്ട്ടീസ് പതാക ഘടിപ്പിച്ച വ്യാപാരക്കപ്പല് അറബിക്കടലില് വച്ച് അജ്ഞാതരായ അക്രമികള് പിടിച്ചെടുത്ത് ദിവസങ്ങള്ക്ക് ശേഷമാണ് പുതിയ കപ്പല് തട്ടികൊണ്ട് പോയത്. 2008 നും 2013 നും ഇടയില് ഈ മേഖലയില് കടല്ക്കൊള്ളക്കാരുടെ ആക്രമണം ഉയര്ന്നുവെങ്കിലും ഇന്ത്യന് നാവികസേന ഉള്പ്പെടെയുള്ള മള്ട്ടിനാഷണല് മാരിടൈം ടാസ്ക് ഫോഴ്സിന്റെ യോജിച്ച ശ്രമങ്ങള് കാരണം പിന്നീട് ക്രമാനുഗതമായി കുറഞ്ഞിരുന്നു. അപകടത്തില്പ്പെട്ട വ്യാപാരക്കപ്പലിന് സഹായം നല്കുന്നതിനായി മറൈന് കമാന്ഡോകളെ സ്റ്റെല്ത്ത് ഡിസ്ട്രോയര് ഐഎന്എസ് ചെന്നൈയില് എത്തിച്ചു. നാവികര് സിറ്റാഡലില് നിന്ന് ജീവനക്കാരെ ഒഴിപ്പിച്ച ശേഷം, കപ്പലില് കടല്ക്കൊള്ളക്കാര് ഇല്ലെന്നും കപ്പല് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും അവര് ഉറപ്പാക്കി. ജീവനക്കാരുടെ നിയന്ത്രണം തിരികെ ലഭിച്ചതോടെ, കപ്പല് ഇപ്പോള് ബഹ്റൈനിലേക്കുള്ള യാത്രയില്.
ഇന്ത്യന് സമുദ്രാതിര്ത്തിയോട് അടുത്തുനില്ക്കുന്ന ഇന്ത്യന് മഹാസമുദ്ര മേഖലയിലെ വാണിജ്യ കപ്പലുകള്ക്ക് നേരെയുള്ള ഹൈജാക്കിംഗിന്റെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില് ഇന്ത്യന് പ്രതിരോധ സേന ആശഹ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന് തീരത്ത് നിന്ന് 700 മൈല് അകലെ അറബിക്കടലില് വെച്ച് മാള്ട്ടീസ് പതാക ഘടിപ്പിച്ച ടാങ്കര് എംവി റൂണ് കടല്ക്കൊള്ളക്കാര് ആക്രമിക്കുകയും ഹൈജാക്ക് ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള എംവി കെം പ്ലൂട്ടോ, എംവി സായിബാബ എന്നീ കപ്പലുകളും ലക്ഷ്യമിട്ടിരുന്നു.
ഏദന് ഉള്ക്കടലിനും അറബിക്കടലിനും സമീപം കടല്ക്കൊള്ളക്കാര് എന്ന് സംശയിക്കുന്നവര് വാണിജ്യ കപ്പലുകള് ഹൈജാക്ക് ചെയ്യലും ഹൈജാക്കിംഗിനുള്ള ശ്രമവും ആറ് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം പുനരാരംഭിച്ചിരിക്കുകയാണ്. ഹൂതികളുടെ ആക്രമണം തടയാന് അമേരിക്കന് നാവിക സേന ചെങ്കടലിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടതോടെയാണ് കടല്ക്കൊള്ളക്കാര്ക്കും വിമതര്ക്കും അറബിക്കടലില് സ്വാതന്ത്ര്യം ലഭിച്ചതെന്ന് സമുദ്ര സുരക്ഷാ വിദഗ്ധനും മുന് നാവിക കമാന്ഡറുമായ വിവേക് സിംഗ് പറഞ്ഞു. ഇന്ത്യന് മഹാസമുദ്ര മേഖലയില് തുടര്ച്ചയായി ഡ്രോണ്, മിസൈല് ആക്രമണങ്ങള് ഉണ്ടായതിനെ തുടര്ന്ന് പ്രതിരോധ സാന്നിദ്ധ്യം നിലനിര്ത്താന് ഇന്ത്യന് നാവികസേന ഗൈഡഡ് മിസൈല് ഡിസ്ട്രോയറുകള്, ഐഎന്എസ് മോര്മുഗാവോ, ഐഎന്എസ് കൊച്ചി, ഐഎന്എസ് കൊല്ക്കത്ത എന്നിവ അറബിക്കടലില് വിന്യസിച്ചിട്ടുണ്ട്.
ഇസ്രയേല്ഹമാസ് യുദ്ധം സമുദ്രാതിര്ത്തികളിലേക്കും പടര്ന്നിരിക്കുകയാണ്. ചെങ്കടല് പോര്ക്കളമാണ് അവിടെ ഹൂതികളുടെ അഴിഞ്ഞാട്ടം. ഹൂതികളെ തുരത്താന് ബ്രിട്ടനും യുഎസും ചേര്ന്ന് നീക്കം നടത്തിവരികയാണ്. എന്നാല് ഇപ്പുറത്ത് ഇന്ത്യ ഒറ്റയാള് പോരാട്ടം നടത്തി ശത്രുക്കളെ തുരത്തുകയാണ്. ഇസ്രയേല്ഹമാസ് യുദ്ധം ഒരു അവസരമാക്കി എടുത്തിരിക്കുകയാണ് ഭീകരര്. പലയിടത്തും ആക്രമണങ്ങള്ക്ക് പദ്ധതികള് മെനയുകയാണ് ഐഎസ് ഉള്പ്പെടെ ഗ്രൂപ്പുകള്. അറബിക്കടലില് കപ്പല് പിടിച്ചെടുക്കാന് നീക്കം നടത്തിയതിന് പിന്നില് ആരാണെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ബാക്കിപത്രമാണോ ഇത് അതോ യുദ്ധം മുതലെടുത്തുള്ള ഭീകരരുടെ നീക്കമാണോയെന്നും സംശയിക്കുന്നുണ്ട്. ഏതായാലും ഇന്ത്യന് സമുദ്രാതിര്ത്തി കടന്നെത്തിയാല് ജീവനോടെ തിരികെ പോകില്ലെന്ന് മറുപടി കൊടുത്ത് കഴിഞ്ഞു. ചെങ്കടലില് ബ്രിട്ടണും യുഎസും തലകുത്തി മറിയുമ്പോള് ഇന്ത്യ സകല എണ്ണത്തിനേയും പറപ്പിക്കുന്നു. സോഷ്യല്മീഡിയയിലും മാധ്യമങ്ങളിലും നിറയുന്നത് ഇന്ത്യന് നേവിയ്ക്കുള്ള അഭിനന്ദനപ്രവാഹനമാണ്. ഇന്ത്യന് അതിര്ത്തി കടന്ന് കയറുന്ന ശത്രുക്കള് തിരികെ വരില്ലെന്ന് വീട്ടില് പറഞ്ഞിട്ട് വരണമെന്നാണ് സോഷ്യല്മീഡിയയില് വരുന്ന കമന്റുകളും പോസ്റ്റുകളും.
https://www.facebook.com/Malayalivartha























