ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും സമയമുണ്ട്... സംഘര്‍ഷഭരിതമായ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല... മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും' സമയം നീക്കിവെക്കാനും പ്രധാനമന്ത്രിയ്ക്ക് സമയമുണ്ട്. എന്നാല്‍ സംഘര്‍ഷഭരിതമായ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല.' - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാലത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. പ്രധാനമന്ത്രി മന്ദിര്‍ ഉദ്ഘാടനത്തിന്റെ തിരക്കിലാണെന്നും മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
മണിപ്പൂരില്‍ നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി, പ്രധാനമന്ത്രി മോദി ബീച്ചില്‍ പോയി, ഫോട്ടോ ഷൂട്ട് നടത്തുന്നു. ക്ഷേത്ര നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോകള്‍ക്കായി പോയി അല്ലെങ്കില്‍ കേരളത്തിലേക്കും മുംബൈയിലേക്കും പോയി ഫോട്ടോ എടുക്കുന്നു. അദ്ദേഹം എല്ലായിടത്തും പോകുന്നു, നിങ്ങള്‍ക്ക് എല്ലായിടത്തും അദ്ദേഹത്തിന്റെ ഫോട്ടോകള്‍ കാണാം.. പക്ഷേ ഈ മഹാന്‍ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തത്?...' ഖാര്‍ഗെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2023 മെയ് മുതല്‍ മണിപ്പൂരില്‍ കുക്കി, മെയ്‌തേയ് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതാണ്. ഈ സംഘര്‍ഷത്തില്‍ 180-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിരവധി ലൈംഗികാതിക്രമ കേസുകളും ഹീനമായ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
https://www.facebook.com/Malayalivartha























