തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ ഹര്‍ത്താല്‍...

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ ഹര്‍ത്താല്‍. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു.
ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവമുണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലന്‍ ദേവിയുടേയും മകള്‍ നാന്‍സിയാണ് മരിച്ചത്. അങ്കണവാടിയില്‍ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയില്‍ നിന്നു കുട്ടിയെ പുലി തട്ടിയെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പന്തല്ലൂരില്‍ മൂന്നാഴ്ചയ്ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.
അതേസമയം തമിഴ്‌നാട് പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തില്‍ പുലിയുടെ ആക്രമണത്തില്‍ കുട്ടി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
"
https://www.facebook.com/Malayalivartha























