ബംഗ്ലാദേശില്‍ 12ാമത് പൊതുതെരഞ്ഞെടുപ്പ് ഇന്ന്.. രാജ്യവ്യാപക പണിമുടക്ക് തുടങ്ങി പ്രതിപക്ഷം... ജനുവരി എട്ടിനാണ് വോട്ടെണ്ണല്‍

ബംഗ്ലാദേശില്‍ 12ാമത് പൊതുതെരഞ്ഞെടുപ്പ് ഇന്ന് . 48 മണിക്കൂര്‍ നീണ്ട രാജ്യവ്യാപക പണിമുടക്ക് തുടങ്ങി മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാവിലെ ആറുവരെയാണ്. ഭരണകൂടവേട്ടയില്‍ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്ന് ആരോപിച്ചും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് പ്രതിപക്ഷം.
തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന നയിക്കുന്ന ബംഗ്ലാദേശ് അവാമി ലീഗ് അഞ്ചാം തവണയും വിജയിക്കുമെന്നത് ഏറക്കുറെ ഉറപ്പാണ്. 11.9 കോടിയാണ് വോട്ടര്‍മാര്‍. 42,000 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
436 സ്വതന്ത്രരെ കൂടാതെ 27 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നായി 1500ലധികം സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വോട്ടെടുപ്പ് ഇന്ന രാവിലെ എട്ടിന് ആരംഭിച്ചു. വൈകുന്നേരം അഞ്ചിന് അവസാനിക്കുകയും ചെയ്യും. ജനുവരി എട്ടിനാണ് വോട്ടെണ്ണല്‍.
"
https://www.facebook.com/Malayalivartha























