എടിഎം തട്ടിപ്പ് റുമേനിയന്‍ സ്വദേശികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്: സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത്
തിരുവനന്തപുരത്തെ എ.ടി.എം. തട്ടിപ്പില്‍ പ്രതികളായ റുമേനിയന്‍ സ്വദേശികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്കി. പ്രതികളായ വിക്ടര്‍ ക്രിസ്റ്റിന്, മരിയന്‍ ഗബ്രിയേല്‍, ഫ്ലോറിയന്‍ എന്നിവര്‍ ഇടപാടുകള്‍ നടത്തിയത് മുംബൈയിലെ കോളാബയില്‍ നിന്നാണെന്നും കണ്ടെത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കുകളും, തിരുവനന്തപുരത്ത് താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ നിന്നുള്ള രേഖകളും പൊലീസ് പരിശോധിച്ചുവരുന്നു. ഹോട്ടലില്‍ നിന്നുള്ള പ്രതികളുടെ ദൃശ്യങ്ങളും പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ലഭിച്ചു.തലസ്ഥാനത്ത് 'റോബിന്‍ഹുഡ് സ്റ്റയിലില്‍ നടന്ന എ.ടി.എം കവര്‍ച്ച കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധര്‍ അടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. ഇവര്‍ മുംബൈയിലേക്ക് തിരിച്ചു. തട്ടിപ്പില്‍ മൂന്നു വിദേശികള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. തട്ടിപ്പ് നടന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. അതേസമയം, സംഭവത്തില്‍ ഡി.ജി.പി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.
എ.ടി.എം നമ്പറും പാസ് വേഡും ചോര്‍ത്താന്‍ ഘടിപ്പിച്ച ഉപകരണമാകാമെന്ന് സംശയിക്കുന്നു. കൗണ്ടര്‍ റൂഫിലെ സ്മോക് ഡിറ്റക്ടറിനുള്ളിലാണ് ഇത് ഘടിപ്പിച്ചിരുന്നത്. ആര് ഘടിപ്പിച്ചതാണെന്ന് കാമറദൃശ്യങ്ങളില്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha