ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് 4 പാക് സൈനികരെ വധിച്ചു
മേജര്‍ അടക്കം മൂന്ന് സൈനികരെ വധിച്ചതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി. പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് 250 മീറ്റര്‍ ഉള്ളിലേക്ക് കയറിയ ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് നാല് പട്ടാളക്കാരെ കൊന്നു. അഞ്ചു പാക് സൈനികര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ആക്രമണത്തില്‍ പാക് പോസ്റ്റുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റോലാകോട്ടിലെ രുക്ചാക്രി സെക്ടറിലാണ് നിയന്ത്രണ രേഖ മറികടന്ന് പാക് പോസ്റ്റുകള്‍ക്ക് നേരേ ആക്രമണം നടത്തിയത്.
ഘാതക് ബറ്റാലിയനിലെ അഞ്ചംഗ കമാന്‍ഡോ സംഘമാണ് അതിര്‍ത്തി ലംഘിച്ച് ഓപ്പറേഷന് പൂര്‍ത്തീകരിച്ചത്. പാക്കിസ്ഥാന്റെ ബലൂച്ച് റെജിമെന്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് സൈനിക പോസ്റ്റുകളും തകര്‍ത്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു പ്രത്യാക്രമണം.
ശനിയാഴ്ച വൈകിട്ട് ജമ്മുകശ്മീരിലെ രജൗറി സെക്ടറിലെ കെറിയില്‍ രണ്ടാം സിഖ് ബറ്റാലിയനിലെ മേജര്‍ മൊഹാര്ക്കര് പ്രഫുല്ല അംബാദാസ് അടക്കം നാലു സൈനികരെയാണ് പാക് സൈന്യം വധിച്ചത്. ഇതേത്തുടര്‍ന്ന് പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരേ ഇന്ത്യ അതിശക്തമായ ആക്രമണം ആരംഭിച്ചിരുന്നു. തിരിച്ചടി പ്രതിരോധിക്കാനാവാതെ പാക് അധിനിവേശ കശ്മീരിലെ ചില പോസ്റ്റുകള്‍ പാക്കിസ്ഥാന് അതിര്‍ത്തി രക്ഷാ സേന ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ കമാന്‍ഡോ സംഘം അതിര്‍ത്തി കടന്നെത്തി പാക് സൈനികരെ വധിച്ചത്.
പൂഞ്ചിലെ സൈനിക വിഭാഗം ബ്രിഗേഡിയറുടെ തീരുമാന പ്രകാരമായിരുന്നു ഓപ്പറേഷനെന്നാണ് കരസേന അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ താല്‍ക്കാലിക പോസ്റ്റിന് സമീപം പട്രോളിങ് നടത്തിയ പാക് സൈനികരെയാണ് ഘടക് സംഘം വധിച്ചത്. സ്ഫോടനം നടത്തിയ ശേഷം അഞ്ചംഗ കമാന്‍ഡോ സംഘം പാക് അധീന കശ്മീരില്‍ പ്രവേശിച്ച് മറ്റു പാക് സൈനികരെയും വധിക്കുകയായിരുന്നു.
സിഖ് ബറ്റാലിയന് പട്രോളിങ് സംഘത്തെ അതിര്‍ത്തി കടന്നെത്തിയ പാക് സൈന്യം വധിച്ചതിന് സമാന രീതിയില്‍ തന്നെ ഇന്ത്യ മറുപടി നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിക്കിപ്പുറമുള്ള പട്രോളിങ് ഗ്രൂപ്പുകള്‍ക്ക് നേരേ ആക്രമണം നടത്തിയാല്‍ അതേ രീതിയില്‍ത്തന്നെ തിരിച്ചടിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് കരസേന നല്‍കിയത്. ഘാതക് എന്നാല്‍ കൊലയാളി എന്നര്‍ത്ഥം. പ്രത്യേക ദൗത്യത്തിനായി രൂപീകരിച്ച ഇന്‍ഫന്ററി പ്ലാറ്റൂണ്‍ ആണിത്. എല്ലാ ഇന്‍ഫന്ററി ബറ്റാലിയനിലും ഘാതക് പ്ലാറ്റൂണുകളുണ്ട്. ബ്രിഗേഡ് കമാന്ഡറിനു ഈ പ്ലാറ്റൂണുകള്‍ പ്രവര്‍ത്തിക്കുന്നത്.
ശത്രുരാജ്യത്തിനകത്ത് പ്രവേശിച്ച് ദൗത്യം നിര്‍വഹിച്ച് മടങ്ങിയെത്താനുള്ള പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഓരോ ഘാതക് കമാന്‍ഡോയും. ജനറല്‍ ബി.സി. ജോഷി കരസേനാ മേധാവിയായിരുന്ന 1994 കാലത്താണ് ഈ പ്ലാറ്റൂണുകള്‍ രൂപീകരിച്ചത്.
https://www.facebook.com/Malayalivartha