ബ്ളൂ വെയ്ൽ ചലഞ്ച് പ്രകാരം ബസ് സ്റ്റോപ്പിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; യുവാവിനെ പോലീസ് കയ്യോടെ പൊക്കി

ബ്ളൂ വെയ്ൽ ചലഞ്ച് പ്രകാരം ബസ് സ്റ്റോപ്പിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ 21കാരൻ അറസ്റ്റിൽ. ഷിംല സ്വദേശിയും എം.സി.എ വിദ്യാർത്ഥിയുമായ സന്ദീപ് കുമാറാണ് പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ആത്മഹത്യ ഗെയിം എന്ന് കുപ്രസിദ്ധി നേടിയ ബ്ളൂ വെയ്ൽ ചലഞ്ച് പ്രകാരമാണ് താൻ വ്യാജ സന്ദേശം നൽകിയതെന്ന് സന്ദീപ് പൊലീസിനോട് സമ്മതിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ഷിംലയിലെ മാണ്ഡി ബസ് സ്റ്റാന്റ് അസിസ്റ്റന്റ് ഇൻ ചാർജ് ആയ നേത്ര സിംഗിന് ബസ് സ്റ്റാന്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് സന്ദേശം ലഭിച്ചു.
വിളിക്കുന്നതാരാണെന്ന് എത്ര ചോദിച്ചെങ്കിലും ഫോൺ പെട്ടെന്ന് കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് പെട്ടെന്നു തന്നെ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദീപ് പിടിയിലായത്.
ബ്ളൂ വെയ്ൽ ചലഞ്ച് പ്രകാരം താൻ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സന്ദീപിന്റെ സുഹൃത്തുക്കൾക്കാരെങ്കിലും ബ്ളൂ വെയ്ൽ കെണിയിൽ പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























