ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമായി ജയറാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമായി ജയറാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ റിഡ്ജ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, എന്‍.ഡി.എയുടെ 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂറിന് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചത്.
പാര്‍ട്ടി വലിയ മുന്നേറ്റം ഉണ്ടാക്കിയ ഹിമാചലില്‍ ഇത്തവണ 48 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഭരണപക്ഷമായിരുന്ന കോണ്‍ഗ്രസിന് വെറും 20 സീറ്റുകളാണ് നേടാനായത്. ഭരണവിരുദ്ധ വികാരമാണ് ശക്തികേന്ദ്രമായ ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയത്..
https://www.facebook.com/Malayalivartha























