എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും. ചെക്കുബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30 ആയിരുന്നുവെങ്കിലും പിന്നീട് കാലാവധി നീട്ടുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിനല്‍കുന്നത്.
അസാധുവാകുന്ന ചെക്ക് ബുക്കുകൾക്ക് പകരം പുതുക്കിയ ഐഎഫ്‌എസ് സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. അനുബന്ധബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ നിരവധി ശാഖകള്‍ പൂട്ടുകയും മറ്റ് ശാഖകള്‍ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. അതോടെയാണ് ശാഖകളുടെ പേരുകളും ഐഎഫ്‌എസ് സി കോഡുകളും മാറിയത്.
മുംബൈ, ന്യൂഡല്‍ഹി, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പട്ന, അഹമ്മദാബാദ്, ഭോപ്പാല്‍, അമരാവതി, ചണ്ഡിഗഡ്, ജെയ്പുര്‍, തിരുവനന്തപുരം, ലക്നൗ എന്നീ പ്രധാന നഗരങ്ങളിലുള്ള എസ്ബിഐ ശാഖകളുടെ പേരും ഐഎഫ്‌എസ് സി കോഡും മാറിയിട്ടുണ്ട്. അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്കുബുക്കുകള്‍ ബാങ്കുകള്‍ അയച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്തവര്‍ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്. എടിഎം, എസ്ബിഐയുടെ മൊബൈല്‍ ആപ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴിയും ചെക്ക് ബുക്കിന് അപേക്ഷിക്കാം.
https://www.facebook.com/Malayalivartha























