ഭരണഘടനയെ അപമാനിച്ച മന്ത്രി മാപ്പ് പറയണം, ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ എങ്ങനെയാണ് ലോക്‌സഭയും രാജ്യസഭയും നയിക്കുന്നത്

ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിഷേധമുണ്ടാക്കി. പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഇന്നാണ് ശൈത്യകാല സമ്മേളനം പുനരാരംഭിച്ചത്. മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് രണ്ട് സഭകളും പിരിച്ച് വിടണമെന്ന് കാട്ടി കോണ്‍ഗ്രസ് അഡ്‌ജേണ്‍മെന്റ് നോട്ടീസ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹളം ശക്തമാക്കിയതോടെ ലോക്‌സഭയും രാജ്യസഭയും തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ഭരണഘടനയെ അപമാനിച്ച മന്ത്രി മാപ്പ് പറയണം. ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ എങ്ങനെയാണ് ലോക്‌സഭയും രാജ്യസഭയും നയിക്കുന്നത്. ഭരണഘനയുടെ ആത്മാവിനെയാണ് മന്ത്രി അപമാനിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍മോഹന്‍സിംഗിനും മറ്റും എതിരെ നടത്തിയ പാക് പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ വിവാദപ്രസ്താവന നടത്തിയത്. അത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. ആരും മാപ്പ് പറയാന്‍ പോകുന്നില്ലെന്ന് രാജ്യസഭാ അധ്യക്ഷനായ വെങ്കയ്യനായിഡു കഴിഞ്ഞയാഴ്ച പ്രസ്താവന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























