Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഓസ്‌ട്രേലിയന്‍ ഷെപ്പേര്‍ഡ് വളര്‍ത്തുനായ്‌ക്കൊപ്പം അജ്ഞാത രൂപം, അതിവേഗം മിന്നി മാഞ്ഞു: സിസിടിവിയിലെ പ്രേത ദൃശ്യങ്ങൾ കണ്ട് നടുങ്ങി ദമ്പതികൾ....

21 JANUARY 2023 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വീട്ടിൽ പ്രേതബാധയുണ്ടെന്നും ഇതിന്റ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെന്ന വാദവുമായി ദമ്പതികൾ രംഗത്ത്. മാത്യു കെയിനും, ഭാര്യ ലോറനും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ വീഡിയോ ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ഈ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. ഇതില്‍ ഒരു അജ്ഞാത രൂപത്തെ കാണാന്‍ സാധിക്കും. ഇവരുടെ വളര്‍ത്തു നായ്‌ക്കൊപ്പം നടക്കുന്ന രൂപത്തെയാണ് ഈ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക. ഇതൊരു പ്രേതമാണെന്ന് ഇവര്‍ പറയുന്നു. അതും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ പ്രേതമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്.

എന്താണ് ഈ അജ്ഞാത രൂപമെന്നതിന് വിശദീകരണവും ലഭിച്ചിട്ടില്ല. ഒരു ക്യാബിനിറ്റിന്റെ ഉള്ളില്‍ നിന്ന് വെളുത്ത വസ്ത്രമണിഞ്ഞ ഒരു രൂപം അവ്യക്തമായ രീതിയില്‍ നില്‍ക്കുന്നതാണ് കാണാന്‍ സാധിക്കും. ഈ ദമ്പതിമാരുടെ ഓസ്‌ട്രേലിയന്‍ ഷെപ്പേര്‍ഡ് നായയെയും ഇതിനടുത്തായി കാണാം.

എന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ ഈ രൂപ മിന്നിമറയുന്നതും കാണാം. ഞൊടിയിടയില്‍ ഇത് എങ്ങോട്ട് പോയി എന്നതും അവ്യക്തമാണ്. ജനുവരി 14നാണ് സംഭവം നടന്നത്. ഇത്രയും സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് ഈ സംഭവം തത്സമയം കാണാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ വീഡിയോ ലഭിച്ചത്. കട്ടിലില്‍ കിടന്നിരുന്ന മാത്യു കെയിന്‍ ഇത് കണ്ട് ആകെ ഞെട്ടിപ്പോയി. ഭാര്യയാണ് ഈ വീഡിയോ കാണിച്ചത്. ആ സമയം തന്റെ മുഖത്ത് വന്ന ഭയം പറഞ്ഞറിയിക്കാനാവാത്തതാണെന്നും കെയിന്‍ പറയുന്നു. തങ്ങളുടെ തൊട്ടപ്പുറമുള്ള മുറിയിലാണ് ഇത് നടന്നത്. ഭയക്കാതിരിക്കാന്‍ യാതൊരു കാരണവുമില്ല. ഞങ്ങളുടെ നായയെ നടത്തിക്കാന്‍ എത്തിയത് വളരെ ഉയരമുള്ള വ്യക്തിയാണ്. കണ്ടപ്പോള്‍ തന്നെ താന്‍ ഭയന്നുപോയെന്നും കെയിന്‍ പറഞ്ഞു.

 

ഈ പ്രേതത്തെ കണ്ട ക്യാബിനറ്റ് ലോകത്തെമ്പാടും നിന്ന് കൊണ്ടുവന്ന പുരാവസ്തു ശേഖരമുള്ള മുറിയാണെന്നും മാത്യു കെയിന്‍ പറയുന്നു. ഒപ്പം മരിച്ചുപോയ ബന്ധുക്കളോ, ചത്തുപോയ വളര്‍ത്തുമൃങ്ങളോ ആണ്. ഇവയുടെ ചിതാഭസ്മമാണ് ഇതില്‍ സൂക്ഷിച്ചിരുന്നത്. ഈ അജ്ഞാത രൂപ തങ്ങളുടെ കുടുബാംഗങ്ങളില്‍ ഒരാളാണെന്ന് ഉറപ്പാണ്. ഒന്നുകില്‍ ബന്ധു അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെയുള്ള ഒരാള്‍. കാരണം ഇതിനെ കണ്ടിട്ടും ഞങ്ങളുടെ നായ കുരയ്ക്കുക പോലും ചെയ്തിരുന്നില്ല. ആ ദൃശ്യങ്ങളില്‍ ഒരിക്കല്‍ പോലും നായ കുരച്ചിട്ടില്ലെന്നും മാത്യു പറഞ്ഞു.

അറിയാവുന്ന ആളായത് കൊണ്ടാണ് നായ കുരയ്ക്കാതിരുന്നത്. ഇല്ലെങ്കില്‍ മറിച്ചായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. ഇതിന് കൃത്യമായൊരു രൂപമുണ്ട്. പിന്നിലായി പ്രകാശവും കാണാന്‍ സാധിക്കുന്നുണ്ടെന്ന് മാത്യു പറഞ്ഞു. അതേസമയം ഇതിന് യുക്തിഭദ്രമായ വിശദീകരണമൊന്നും ഇതുവരെ നല്‍കാന്‍ മാത്യുവിനും ലോറയ്ക്കും സാധിച്ചിട്ടില്ല.

ഈ ദൃശ്യങ്ങള്‍ പാരാനോര്‍മല്‍ പേജില്‍ ഇവര്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. ആരാണ് ഇതെന്ന് അറിയേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. ഇതിന് മുമ്പ് യുഎസിലെ മിനസോട്ടയിലുള്ള ജോയ്, എമി റാഡ്കേ ദമ്പതികളും ഇത്തരം വിചിത്രവാദവുമായി രംഗത്ത് എത്തിയിരുന്നു.

ഇവരുടെ കിടപ്പു മുറിയുടെ മുൻവശത്തായി ഹാളിൽ ഒരു രൂപം നിൽക്കുന്നതും ഇതു കണ്ട് വളർത്തു പൂച്ചകൾ മേശയ്ക്ക് അടിയില്‍ ഒളിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചതായി ഇവർ പറയുന്നു. രണ്ടു വർഷം മുമ്പാണ് ജോയും എമിയും ഈ വീട്ടിലേക്ക് താമസം മാറ്റിയത്. മുൻപൊരു താമസക്കാരി ഇവിടെ മരിച്ചിരുന്നു. വീട്ടിൽ എന്തൊക്കെയോ അസാധാരണമായി ഉണ്ടെന്ന് അതിനുശേഷം താമസിച്ചവർ പറഞ്ഞതായി ഉടമ ഇവരെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച വരെയും യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.

വളര്‍ത്തു മൃഗങ്ങളെ നിരീക്ഷിക്കാനാണ് ഹാളിൽ ക്യാമാറ വച്ചത്. ഈ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് റൂമിന്റെ മുൻപിൽ ഒരു രൂപം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമയം രാത്രി 10.40. നൈറ്റ് ഗൗൺ ധരിച്ച്, അലങ്കോലമായ മുടിയുമായി ഒരു സ്ത്രീ രൂപം ദൃശ്യങ്ങളിൽ തെളിയുന്നു. ഏതാണ് 20 സെക്കന്റ് ഈ രൂപത്തെ കാണാം. ഈ സമയം പൂച്ചകൾ മേശയ്ക്ക് അടിയിൽ ഒളിക്കുന്നതിനാൽ അവയും ഇതുകണ്ടെന്ന് ഉറപ്പാണെന്ന് ജോയി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends